2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച. 2007ല്‍ തന്നെ ഇന്ത്യക്കെതിരെ 31 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. എന്നാല്‍ മുമ്പ് രണ്ട് തവണയും ടീം സ്കോര്‍ രണ്ടക്കം കടന്നെങ്കില്‍ കാര്യവട്ടത്ത് രണ്ടക്കം കടക്കും മുമ്പെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

തിരുവനന്തപുരം: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പവര്‍ പ്ലേയില്‍ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ നാണക്കേട്. കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.3 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോഴുള്ള ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടീം സ്കോറെന്ന റെക്കോര്‍ഡാണ് തിരുവവന്തപുരത്ത് പിറന്നത്.

2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച. 2007ല്‍ തന്നെ ഇന്ത്യക്കെതിരെ 31 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. എന്നാല്‍ മുമ്പ് രണ്ട് തവണയും ടീം സ്കോര്‍ രണ്ടക്കം കടന്നെങ്കില്‍ കാര്യവട്ടത്ത് രണ്ടക്കം കടക്കും മുമ്പെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്, ആരാധകര്‍ക്ക് നിരാശവാര്‍ത്തയുമായി രോഹിത്

Scroll to load tweet…

ഇന്ത്യക്കെതിരെ ഏതെങ്കിലും ഒരു ടീം അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ കുറിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. കഴിഞ്ഞ മാസം ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ 20 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ടതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനം. 2016ല്‍ ശ്രീലങ്കക്കെതിരെ വിശാഖപട്ടണത്ത് 21 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ടുണ്ട്.

പവര്‍പ്ലേ പവറായി; പവര്‍ റെക്കോര്‍ഡുമായി ടീം ഇന്ത്യ, ടി20യില്‍ അഞ്ചാം തവണ മാത്രം!

കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് ചാഹര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് കൂടി നഷ്ടമായി. ആദ്യ മൂന്നോവറില്‍ തന്നെ തലപോയ ദക്ഷിണാഫ്രിക്കക്ക് പവര്‍ പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പവര്‍ പ്ലേക്ക് പിന്നാലെ ഹര്‍ഷല്‍ പട്ടേലിന്‍റെ ഓവറില്‍ പ്രതിരോധിച്ചു നിന്ന ഏയ്ഡന്‍ മാര്‍ക്രത്തെയും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി.