വിജയനഗരം: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു. ത്രിദിന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 16 ഓവറില്‍ രണ്ടിന് 55 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എയ്ഡന്‍ മാര്‍ക്രം (32), സുബൈര്‍ ഹംസ (10) എന്നിവരാണ് ക്രീസില്‍. 

ഡീന്‍ എല്‍ഗാര്‍ (6), ഡി ബ്രൂയ്ന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഉമേഷ് യാദവ്, ഇഷാന്‍ പോറല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. രോഹിത് ശര്‍മയാണ് പ്രസിഡന്റ്‌സ് ഇലവനെ നയിക്കുന്നത്. ഓപ്പണിങ് റോളിലും രോഹിത്തിനെ കാണാം. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് പകരം രോഹിത്തിന് ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഓപ്പണറായ രോഹിത് ശര്‍മ ഇതുവരെ ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണായിട്ടില്ല.