ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത തന്നെയാണ് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നിന്നും വരുന്നത്. പോര്‍ട്ട് എലിസബത്തിലെ ക്യൂബെറയിലും നാളെ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം.  എന്നാല്‍ ആശ്വസാമാകുന്ന ഒരേയൊരു കാര്യം മത്സരം നടക്കുന്ന പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിയോടെ മഴയുടെ ശക്തി കുറയുമെന്നത് മാത്രമാണ്. 

ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ പോര്‍ട്ട് എലിസബത്തിലെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്നലെ ഡര്‍ബനില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന രണ്ടാം മത്സരവും മഴയില്‍ ഒലിച്ചുപോകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

രണ്ടാം ടി20ക്കും മഴ ഭീഷണി

ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത തന്നെയാണ് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നിന്നും വരുന്നത്. പോര്‍ട്ട് എലിസബത്തിലെ ക്യൂബെറയിലും നാളെ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. എന്നാല്‍ ആശ്വസാമാകുന്ന ഒരേയൊരു കാര്യം മത്സരം നടക്കുന്ന പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിയോടെ മഴയുടെ ശക്തി കുറയുമെന്നത് മാത്രമാണ്.

വൈകിട്ട് അഞ്ച് മണിയോടെ 10 മുതല്‍ 30 ശതമാനം വരെ ചാറ്റല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആദ്യ മത്സരം നടക്കേണ്ടിയിരുന്ന ഡര്‍ബനിലെ കിങ്സ്മേഡില്‍ കനത്ത മഴയത്തും സ്റ്റേഡിയം പൂര്‍ണമായും മൂടിയിടാന്‍ കഴിയാതിരുന്നത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതുമൂലം മഴ മാറിയിട്ടും ഗ്രൗണ്ട് നന‍ഞ്ഞു കുതിര്‍ന്നതിനാല്‍ മത്സരം സാധ്യമായില്ല. ഗ്രൗണ്ട് പൂര്‍ണമായും കവര്‍ ചെയ്യാനുള്ള സൗകര്യമില്ലായ്മയെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ശ്രീശാന്തുമായുണ്ടായ തർക്കം, ഗൗതം ഗംഭീറിന് പറയാനുള്ളത് ഇത്രമാത്രം; ഞാനിവിടെ വന്നത് നല്ലൊരു കാര്യത്തിന്

നാളെ രണ്ടാം ടി20യിലും മഴ പെയ്താല്‍ ഗ്രൗണ്ട് മുഴുവനായും മൂടിയിടാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക