ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല. വിക്കറ്റ് കീപ്പറായി ജിതേശ് ശര്‍മ തുടരും. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. 

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക ആദ്യം പന്തെടുക്കും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന റുതുരാജ് ഗെയ്കവാദ് പ്ലെയിംഗ് ഇലവനിലില്ല. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല. വിക്കറ്റ് കീപ്പറായി ജിതേശ് ശര്‍മ തുടരും. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. 

ഇന്ത്യന്‍ ടീം: യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍. 

ദക്ഷിണാഫ്രിക്ക: മാത്യൂ ബ്രീട്‌സ്‌കെ, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍കോ ജാന്‍സന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ജെറാള്‍ഡ് കോട്‌സീ, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി. 

ഇന്ത്യയില്‍ മത്സരം സൗജന്യമായി കാണാന്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട് സ്റ്റാറില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.

ഡര്‍ബനില്‍ ഒറ്റപ്പന്തുപോലും ഏറിയാതെയാണ് ആദ്യ ട്വന്റി 20 ഉപേക്ഷിച്ചത്. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് മുന്‍പ് അഞ്ച് അന്താരാഷ്ട്ര മത്സരം മാത്രം ബാക്കിയുള്ളതിനാല്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും പരമ്പര ഒരുപോലെ നിര്‍ണായകം. രോഹിത് ശര്‍മയും വിരാട് കോലിയും ലോകകപ്പില്‍ കളിക്കുമോയെന്ന് വ്യക്തതയില്ലാത്തതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യസശ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദും ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍.

മെസി ഇല്ല! സ്വപ്‌ന ഇലവനെ തിരഞ്ഞെടുത്ത ബെന്‍സേമ; സ്വന്തം ടീമില്‍ സ്‌ട്രൈക്കറും ബെന്‍സി തന്നെ