കൊവിഡ് വൈറസ് രോഗബാധക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനായാണ് പിറന്നാളാഘോഷം ഒഴിവാക്കുന്നതെന്ന് സച്ചിന്‍

മുംബൈ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാളാഘോഷം ഒഴിവാക്കിയെങ്കിലും പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആശംസകളറിയിച്ച് കായികലോകം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, അത്‌ലറ്റ് ഹിമ ദാസ് തുടങ്ങി നിരവധി പ്രമുഖരാണ് സച്ചിന് ആശംസകളറിയിച്ച് എത്തിയത്. ബിസിസിഐയും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരത്തിന് ആശംസകളറിയിച്ചു.

Scroll to load tweet…
Scroll to load tweet…

2008ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 41-ാം ടെസ്റ്റ് സെഞ്ചുറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ സച്ചിന് ആശംസ അറിയിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കാണ് സച്ചിന്‍ ഈ സെഞ്ചുറി സമര്‍പ്പിച്ചത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൊവിഡ് വൈറസ് രോഗബാധക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനായാണ് പിറന്നാളാഘോഷം ഒഴിവാക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. നേരത്തെ കൊവിഡ് ബാധിതരെ സഹായിക്കാനായി സച്ചിന്‍ പ്രധാനമന്ത്രിയുടെ പി എം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 25 ലക്ഷം രൂപ വീതം സംഭാവന നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ 5000 പേര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനും സച്ചിന്‍ മുന്നോട്ടുവന്നിരുന്നു.