ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേം തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി തിരിച്ചുവരവിന്‍റെ പാതയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ പേസര്‍ ഖലീല്‍ അഹമ്മദിന് പകരം മുകേഷ് ചൗധരി ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമാറിയെങ്കിലും മുന്‍ നായകന്‍ എം എസ് ധോണിക്ക് ചെന്നൈ നിരയില്‍ ഇന്നും ഇടമില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഒരു മാറ്റം വരുത്തി. ഹര്‍ഷ് ദുബെക്ക് പകരം ദില്‍ഷൻ മധുഷനക ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേം തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി തിരിച്ചുവരവിന്‍റെ പാതയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലും വിജയം തുടരാനാണ് സഞ്ജു സാംസണും സംഘവും ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ കരുത്തരായ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. പേസർ ഖലീൽ അഹമ്മദ് പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്ന് തന്നെ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയാണ്. പോയിന്‍റ് പട്ടികയിൽ നാലു പോയന്‍റ് വീതമാമെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തില്‍ ഹൈദരാബാദ് നിലവിൽ മുന്നിലാണ്.

View post on Instagram

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ (വിക്കറ്റ് കീപ്പർ), അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവാംഗ് കുമാർ, പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ, ഈഷാൻ മലിംഗ.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സർഫറാസ് ഖാൻ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, ജാമി ഓവർട്ടൺ, മാത്യു ഷോർട്ട്, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, മുകേഷ് ചൗധരി, ഗുർജപ്‌നീത് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക