കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലസിത് മലിംഗ നയിക്കുന്ന ടീമില്‍ 16 മാസത്തെ ഇടവേളക്കുശേഷം മുന്‍ നായകനും സീനിയര്‍ താരവുമായ എയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.

2018 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് മാത്യൂസ് അവസാനമായി ലങ്കക്കായി ടി20 കളിച്ചത്. പരിക്കേറ്റ പേസ് ബൗളര്‍ നുവാന്‍ പ്രദീപിനെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് ഭേദമാവാത്തതിനാല്‍ ഒഴിവാക്കി. കസുന്‍ രജിതയാണ് നുവാന്‍ പ്രദീപിന്റെ പകരക്കാരന്‍.

ഞായറാഴ്ച ഗുവാഹത്തിയിലാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പാക്കിസ്ഥാനെതിരായ ടി20 പരമ്പര ജയിച്ചാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

Sri Lanka squad: Lasith Malinga (captain), Danushka Gunathilaka, Avishka Fernando, Angelo Mathews, Dasun Shanaka, Kusal Perera, Niroshan Dickwella, Dhananjaya de Silva, Isuru Udana, Bhanuka Rajapaksa, Oshada Fernando, Wanindu Hasaranga, Lahiru Kumara, Kusal Mendis, Lakshan Sandakan and Kasun Rajitha.