Asianet News MalayalamAsianet News Malayalam

ലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വലിയ നാണക്കേട്! രക്ഷപ്പെട്ടത് ബംഗ്ലാദേശ്, ടീം ഇന്ത്യയോട് കടപ്പെട്ടിരിക്കണം

ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഒമ്പത് വര്‍ഷക്കാലം ശ്രീലങ്കയുടെ പേരിലുണ്ടായിരുന്നു മോശം റെക്കോര്‍ഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു.

sri lanka created a unwanted record against india in asia cup final saa
Author
First Published Sep 17, 2023, 5:45 PM IST

കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ നാണക്കേടിന്റെ കുഴിയിലേക്ക് തള്ളിവിട്ട് ഇന്ത്യന്‍ പേസര്‍മാര്‍. ഇന്ത്യക്കെതിരെ 50ന് പുറത്തായതിന് പിന്നാലെ ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോര്‍ഡാണ് ലങ്കന്‍ ക്രിക്കറ്റിന്റെ അക്കൗണ്ടിലായത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുംമ്ര രണ്ടും വിക്കറ്റ് നേടി. ഇതോടെ ഒരു മോശം റെക്കോര്‍ഡും ലങ്കയുടെ പേരിലായി.

ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഒമ്പത് വര്‍ഷക്കാലം ബംഗ്ലാദേശിന്‍റെ പേരിലുണ്ടായിരുന്നു മോശം റെക്കോര്‍ഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65ന് പുറത്തായത് മൂന്നാമതായി. ഈ വര്‍ഷം തുടക്കത്തില്‍ തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയകത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക 73 പുറത്തായത് നാലാം സ്ഥാനത്തായി. രണ്ട് തവണ ശ്രീലങ്ക പട്ടികയില്‍ ഇടം പിടിച്ചുവെന്നതാണ് രസകരം.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത് ജസ്പ്രിത് ബുമ്രയായിരുന്നു. എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി സിറാജ് ആതിഥേയരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടു. പിന്നീട് രണ്ട് വിക്കറ്റുകള്‍ കൂടി സിറാജ് സ്വന്തമാക്കി. ശേഷിക്കുന്ന വിക്കറ്റുകള്‍ ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിലായി.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയയോ പാക്കിസ്ഥാനോ ഒന്നുമല്ല; ലോകകപ്പ് ഫേവറൈറ്റുകളെ പ്രവചിച്ച് കുമാര്‍ സംഗക്കാര

Follow Us:
Download App:
  • android
  • ios