ലങ്കയ്‌ക്കായി 1996ല്‍ ഏകദിന ലോകകപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്ക ഗ്രേറ്റ്സ് ഇലവന്‍. 

പല്ലെക്കെലെ: ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പണം കണ്ടെത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ചാരിറ്റി ടി20 മത്സരം നാളെ. പല്ലെക്കെലെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കന്‍ ഗ്രേറ്റ്സ് ഇലവനും ടീം ശ്രീലങ്കയും ഏറ്റുമുട്ടും. 

ലങ്കയ്‌ക്കായി 1996ല്‍ ഏകദിന ലോകകപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്ക ഗ്രേറ്റ്സ് ഇലവന്‍. അതേസമയം ദേശീയ താരങ്ങളും എമേര്‍ജിംഗ് താരങ്ങളും ഉള്‍പ്പെടുന്നതാണ് ടീം ശ്രീലങ്ക. കാണികളില്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ലങ്കയിലും മറ്റ് രാജ്യങ്ങളിലും മത്സരം തത്സമയം കാണാനാകും. മത്സരത്തിന്‍റെ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. 

മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്, കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

ഇതിഹാസ താരം സനത് ജയസൂര്യയാണ് ശ്രീലങ്ക ഗ്രേറ്റ്‌സ് ഇലവന്‍റെ ക്യാപ്റ്റന്‍. ടീം ശ്രീലങ്കയെ ദാസുന്‍ ഷനക നയിക്കും. അരവിന്ദ ഡി സില്‍വ, ഫര്‍വീസ് മഹ്‌റൂഫ്, ഉപുല്‍ തരംഗ, നുവാന്‍ കുലശേഖര, ചമര സില്‍വ തുടങ്ങിയ പ്രമുഖര്‍ ഗ്രേറ്റ്സ് ഇലവന്‍റെ സ്‌ക്വാഡിലുണ്ട്. കുശാല്‍ പെരേര, തിസാര പെരേര, ഇസുരു ഉഡാന, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവര്‍ ടീം ശ്രീലങ്കയ്‌ക്കായി കളിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona