Asianet News MalayalamAsianet News Malayalam

ശ്രീലങ്കയ്ക്ക് 258 റണ്‍സ് വിജയലക്ഷ്യം; ബംഗ്ലാദേശ് തിരിച്ചടിക്കുന്നു

 മുഷ്ഫിഖുര്‍ റഹീം (84) മഹ്‌മുദുള്ള (54), തമീം ഇഖ്ബാല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക് തുണയായത്. ആറ് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ധനഞ്ജയ ഡിസില്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Sri Lanka lost two wickets vs Bangladesh in first ODI
Author
Dhaka, First Published May 23, 2021, 5:33 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 258 റണ്‍സ് വിജയലക്ഷ്യം. ധാക്ക നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീം (84) മഹ്‌മുദുള്ള (54), തമീം ഇഖ്ബാല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക് തുണയായത്. ആറ് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ധനഞ്ജയ ഡിസില്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ (0) നഷ്ട്മായി. പിന്നീട് ക്രീസിലെത്തിയത് ഷാകിബ് അല്‍ ഹസന്‍. എന്നാല്‍ 15 റണ്‍സ് മാത്രമായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. പിന്നാലെ ഒത്തുചേര്‍ന്ന തമീം- മുഷ്ഫിഖര്‍ സഖ്യമാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ചത്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തമീമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ധനഞ്ജയ ബ്രേക്ക് ത്രൂ നല്‍കി. 70 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു തമീമിന്റെ ഇന്നിങ്‌സ്.

പിന്നാലെയെത്തിയ മുഹമ്മദ് മിഥുനിന് (0) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. എന്നാല്‍ മഹ്‌മുദുള്ള മികച്ച ഇന്നിങ്‌സ് പുറത്തെടുത്തതോടെ സ്‌കോര്‍ 250 കടന്നു. ഇതിനിടെ റഹീം പുറത്തായി. 87 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്‌സ്. മഹ്‌മുദുള്ള ഒരു സിക്‌സും രണ്ട് ഫോറും നേടി. അഫീഫ് ഹുസൈന്‍ (27), സെയ്ഫുദ്ദീന്‍ (13) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ രണ്ടിന് 49 എന്ന നിലയിലാണ് ശ്രീലങ്ക. ധനുഷ്‌ക ഗുണതിലകെ (21), പതും നിസ്സങ്ക (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കുശാല്‍ പെരേര (15), കുശാല്‍ മെന്‍ഡിസ് (1) എന്നിവരാണ് ക്രീസില്‍. മെഹിദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

Follow Us:
Download App:
  • android
  • ios