ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ശ്രീലങ്ക പാക്കിസ്ഥാന് മുന്നില്‍ ഹിമാലയന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 117-5 എന്ന സ്കോറില്‍ ലങ്ക ബാറ്റിംഗ് തകര്‍ച്ചയ ഏഴാമനായി ക്രീസിലിറങ്ങിയ ഡിസില്‍വ 171 പന്തില്‍ 109 റണ്‍സടിച്ചു.

ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 508 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം റണ്‍മല കയറ്റം തുടങ്ങിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ്. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് 419 റണ്‍സാണ്. 26 റണ്‍സോടെ ക്യാപ്റ്റന്‍ ബാബര്‍ അസമും 46 റണ്‍സുമായി ഇമാമുള്‍ ഹഖുമാണ് ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷം അബ്ദുള്ള ഷഫീഖിന്‍റെ വിക്കറ്റ് നാലാം ദിനം പാക്കിസ്ഥാന് നഷ്ടമായി. സ്കോര്‍ ശ്രീലങ്ക 378, 360-8, പാക്കിസ്ഥാന്‍ 231, 89-1.

ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ശ്രീലങ്ക പാക്കിസ്ഥാന് മുന്നില്‍ ഹിമാലയന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 117-5 എന്ന സ്കോറില്‍ ലങ്ക ബാറ്റിംഗ് തകര്‍ച്ചയ ഏഴാമനായി ക്രീസിലിറങ്ങിയ ഡിസില്‍വ 171 പന്തില്‍ 109 റണ്‍സടിച്ചു. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയാണ് ഈ ടെസ്റ്റില്‍ ഇനി ലങ്ക തോല്‍ക്കില്ലെന്ന് ഡിസില്‍വ ഉറപ്പാക്കിയത്. കരുണരത്നെ 61 റണ്‍സടിച്ചു.

ഡി.കെ വിളികളുമായി പ്രകോപിപ്പിച്ച് ആരാധകര്‍, പ്രതികരിച്ച് മുരളി വിജയ്-വീഡിയോ

നൗവ്മാന്‍ അലി കൂട്ടുകെട്ട് പൊളിച്ചെങ്കിലും വാലറ്റക്കാരായ വെല്ലഗെയെയും(18), രമേഷ് മെന്‍ഡിസിനെയും(45*) കൂട്ടുപിടിച്ച് ഡിസില്‍വ നടത്തിയ പോരാട്ടം ലങ്കക്ക് മികച്ച ലീഡ് സമ്മാനിച്ചു. ഒടുവില്‍ ഡിസില്‍വ റണ്ണൗട്ടായതോടെയാണ് ലങ്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും മഹമ്ഹദ് നവാസും രണ്ട് വിക്കറ്റ് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ടെസ്റ്റില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന് ജയിച്ച പാക്കിസ്ഥാന് അവസാന ദിനസം 419 റണ്‍സടിച്ച് ജയിക്കുക എളുപ്പമല്ല. എങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം ഒരിക്കല്‍ കൂടി രക്ഷകനായാല്‍ പാക്കിസ്ഥാന് തോല്‍ക്കാതെ സമനിലയുമായി മടങ്ങാം. ഒപ്പം ആദ്യ ടെസ്റ്റില ജയത്തിന്‍റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാവും.