Asianet News MalayalamAsianet News Malayalam

ചിന്നസ്വാമിയില്‍ ലോക ചാംപ്യന്മാരെ തച്ചുടച്ച് ശ്രീലങ്ക! ഇംഗ്ലണ്ടിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. 23 റണ്‍സിനിടെ അവര്‍ക്ക് കുശാല്‍ പെരേര (4), കുശാല്‍ മെന്‍ഡിസ് (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

sri lanka won over england by eight wickets in odi world cup 2023 saa
Author
First Published Oct 26, 2023, 7:22 PM IST

ബംഗളൂരു: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കേവലം 33.2 ഓവറില്‍ 156ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ... ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇത്രയും മത്സരങ്ങളില്‍ രണ്ട് ജയമുള്ള ശ്രീലങ്ക ഏഴാമതും.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. 23 റണ്‍സിനിടെ അവര്‍ക്ക് കുശാല്‍ പെരേര (4), കുശാല്‍ മെന്‍ഡിസ് (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പതും നിസ്സങ്ക (77), സദീര സമരവിക്രമ (65) സഖ്യം ലങ്കയെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഇരുവരും 137 റണ്‍സ് കൂട്ടിചേര്‍ത്തു. 83 പന്തുകള്‍ നേരിട്ട നിസ്സങ്ക രണ്ട് സിക്‌സും ഫോറും ഫോറും നേടി. സമരവിക്രമയുടെ അക്കൗണ്ടില്‍ ഒരു സിക്‌സും ഏഴ് ഫോറുമുണ്ടായിരുന്നു. 

മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയര്‍സ്‌റ്റോ (30) - ഡേവിഡ് മലാന്‍ (28) സഖ്യം ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. മാത്രമല്ല, മൂന്നാമായി എത്തിയ ജോ റൂട്ട് (3) റണ്ണൗട്ടായി മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പിന്നീട് കൃത്യമായി ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. ബെയര്‍സ്‌റ്റോയെ കശുന്‍ രചിത മടക്കി. 

ജോസ് ബട്‌ലര്‍ (8), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1), മൊയീന്‍ അലി (15), ക്രിസ് വോക്‌സ് (0) എന്നിവരരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ ആശ്വാസമായത് സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സായിരുന്നു. പുറത്താവാതെ 14 റണ്‍സ് നേടിയ ഡേവിഡ് വില്ലി സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു. ആദില്‍ റഷീദ് (2), മാര്‍ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയഞ്ചലോ മാത്യൂസ്, കശുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണയ്്ക്ക് ഒരു വിക്കറ്റുണ്ട്.

ഇതൊരു കുശാള്‍ മെന്‍ഡിസ് ബ്രില്ല്യന്‍സ്! ആദില്‍ റഷീദ് ചിന്തിക്കും നോണ്‍സ്‌ട്രൈക്ക് സ്റ്റംപ് തെറിച്ചു - വീഡിയോ

Follow Us:
Download App:
  • android
  • ios