ചെറിയ വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക - ദിമുത് കരുണാരത്‌നെ (30) സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു.
ബുലവായോ: ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയുമെത്തും. യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെയെ ഒമ്പത്് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയും യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ 32.2 ഓവറില്‍ 165ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 33.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 101 റണ്‍സുമായി പുറത്താവാതെ നിന്ന് പതും നിസ്സങ്കയാണ് ലങ്കയുടെ വിജയശില്‍പി. രണ്ട് ടീമുകളാണ് യോഗ്യത റൗണ്ട് കടന്ന് ലോകകപ്പിനെത്തുക. ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സിംബാബ്‌വെയ്ക്ക് തന്നെയാണ് ഇനി സാധ്യത.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക - ദിമുത് കരുണാരത്‌നെ (30) സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കരുണാരത്‌നയെ റിച്ചാര്‍ഡ് ഗരാവ പുറത്താക്കി. എങ്കിലും കുശാല്‍ മെന്‍ഡിസിന്റെ (42 പന്തില്‍ 25) കൂട്ടുപിടിച്ച് നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്‌സ്.
നേരത്തെ സിംബാബ്‌വെ നിരയില്‍ സീന്‍ വില്യംസ് (56), സിക്കന്ദര്‍ റാസ (31) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. ഒരു ഘട്ടത്തില്‍ 6.1 ഓവറില്‍ മൂന്നിന് 30 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ജോയ്‌ലോര്‍ഡ് ഗുംബി (0), ക്രെയ്ഗ് ഇര്‍വിന്‍ (14), വെസ്ലി മധെവേരെ (1) എന്നിവര്‍ നിരാശപ്പെടുത്തി. തുടര്‍ന്ന് റാസ - വില്യംസ് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയതോടെ ആതിഥേയര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
റ്യാന്‍ ബേള്‍ (16), ലൂക് ജോംഗ്‌വെ (10), ബ്രാഡ് ഇവാന്‍സ് (14), ഗരാവ (0), മുസറബാനി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വെല്ലിംഗ്ടണ്‍ മസകാഡ്‌സ (4) പുറത്താവാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ നാല് വിക്കറ്റെടുത്തു. ദില്‍ഷന്‍ മധുശങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്. മതീഷ പതിരാന രണ്ട് പേരെ പുറത്താക്കി. ചൊവ്വാഴ്ച്ച സ്‌കോട്‌ലന്‍ഡിനെതിരെ ജയിച്ചാല്‍ സിംബാബ്‌വെയ്ക്ക് ലോകകപ്പിനെത്താം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

