ലാഹോര്‍: പാകിസ്ഥാനെതിരെ അവസാന ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അഞ്ച് മാറ്റങ്ങളുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. സമരവിക്രമ, എയ്ഞ്ചലോ പെരേര, ഒഷാഡ ഫെര്‍ണാണ്ടോ, ലാഹിരു മധുഷനക, ലാഹിരു കുമാര എന്നിവര്‍ക്ക് അവസരം നല്‍കി. പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

പ്രധാനതാരങ്ങളില്ലാതെയാണ് ശ്രീലങ്ക പരമ്പരയ്‌ക്കെത്തിയത്. എന്നിട്ടും ലോക ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള പാകിസ്ഥാനെതിരെ പരമ്പര നേടാന്‍ അവര്‍ക്കായി. ഒരു മത്സരമെങ്കിലും ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടേണ്ടിവരും.

Sri Lanka (Playing XI): Danushka Gunathilaka, Sadeera Samarawickrama(w), Bhanuka Rajapaksa, Angelo Perera, Oshada Fernando, Dasun Shanaka(c), Wanindu Hasaranga, Lahiru Madushanka, Lakshan Sandakan, Kasun Rajitha, Lahiru Kumara.

Pakistan (Playing XI): Babar Azam, Fakhar Zaman, Haris Sohail, Sarfaraz Ahmed(w/c), Asif Ali, Iftikhar Ahmed, Imad Wasim, Wahab Riaz, Shadab Khan, Mohammad Amir, Usman Shinwari