മൂന്ന് പ്രധാന താരങ്ങളെയാണ് ഡല്‍ഹി ഇതുവരെ സ്വന്തമാക്കിയത്. ജമീ റോഡ്രിഗസ്, ഷെഫാലി വര്‍മ, മെഗ് ലാന്നിംഗ് എന്നിവര്‍ ഡല്‍ഹിയുടെ ജേഴ്‌സിയണിയും.
മുംബൈ: വനിതാ ഐപിഎല്‍ താരലേലത്തില്‍ മൂന്ന് സെറ്റ് പൂര്‍ത്തിയായയപ്പോള്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത് ഡല്‍ഹി കാപിറ്റല്‍സിന്. 12 കോടിയാണ് ഒരു ഫ്രാഞ്ചൈസിക്ക് അനുവദിച്ചിട്ടുള്ള തുക. ഇതില്‍ 6.7 കോടി ഇപ്പോഴും ഡല്‍ഹിക്ക് ബാക്കിയുണ്ട്. ഗുജറാത്തിന് പേഴ്‌സിലുള്ളത് 6.2 കോടി രൂപ. മുംബൈ ഇന്ത്യന്‍സിന് ആറ് കോടി ബാക്കിയുണ്ട്. യുപി വാരിയേഴ്‌സിന്റെ പോക്കില്‍ 5.2 കോടി. ഇതുവരെ ആറ് താരങ്ങളെ സ്വന്തമാക്കിയ ആര്‍സിബിക്ക് 4.9 കോടി ബാക്കിയുണ്ട്.
മൂന്ന് പ്രധാന താരങ്ങളെയാണ് ഡല്‍ഹി ഇതുവരെ സ്വന്തമാക്കിയത്. ജമീ റോഡ്രിഗസ്, ഷെഫാലി വര്‍മ, മെഗ് ലാന്നിംഗ് എന്നിവര്‍ ഡല്‍ഹിയുടെ ജേഴ്‌സിയണിയും. മൂന്ന് ഓവര്‍സീസ് താരങ്ങളടക്കം ആറ് പേരെ ഗുജറാത്ത് സ്വന്താക്കി. ബേത് മൂണി, സോഫിയ ഡങ്ക്‌ലി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരാണ് ടീമിലെ ഓവര്‍സീസ് താരങ്ങള്‍. ഇംഗ്ലീഷ് താരം നതാലി സ്‌കിവറാണ് മുംബൈ ഇന്ത്യന്‍സിന്റെ വിലയേറിയ താരം. 3.2 കോടിക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. ഹര്‍മന്‍പ്രീത് കൗറും മുംബൈ നിരയിലുണ്ട്. എല്ലിസ് പെറി, രേണുക സിംഗ്, സ്മൃതി മന്ദാന തുടങ്ങിയ വന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ആര്‍സിബിക്കായിരുന്നു. ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍ തുടങ്ങിയവരാണ് യുപി വാരിയേഴ്‌സിന്റെ പ്രധാന താരങ്ങള്‍.
അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ നിന്ന് ഹര്‍ലീന്‍ ഡിയോളിനെ 40 ലക്ഷത്തിന് ഗുജറാത്ത് സ്വന്തമാക്കി. പൂജ വസ്ത്രകര്‍ 1.9കോടിക്ക് മുംബൈയിലെത്തി. വിന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിനെ ഗുജറാത്ത് 60 ലക്ഷത്തിന് സ്വന്തമാക്കി. എന്നാല്‍ ശ്രീലങ്കന്‍ സൂപ്പര്‍താരം ചമാരി അത്തപ്പത്തു അണ്‍സോള്‍ഡായി. ഹീതര്‍ നൈറ്റ്, ഡാനിയേല വ്യാട്ട് എന്നിവരെ സ്വന്തമാക്കാനും ആരുമുണ്ടായില്ല. നേരത്തെ, ജമീമ റോഡ്രിഗസിലൂടെയാണ് ഡല്‍ഹി കാപിറ്റല്‍സ് അക്കൗണ്ട് തുറന്നത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.2 കോടിക്കാണ് ഡല്‍ഹി ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു ജമീമ. 38 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന് ജമീമ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
ഇംഗ്ലീഷ് താരം സോഫിയ ഡങ്ക്‌ലിയെ 60 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്‌സ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് യുവതാരം അമേലിയ കേറിനെ ഒരു കോടിക്ക് മുബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഷബ്‌നിം ഇസ്മയിലിനെ ഒരു കോടിക്ക യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വര്‍മയെ രണ്ട് കോടിക്ക് ഡല്‍ഹി സ്വന്തമാക്കി.
ഇതില്‍പ്പരം ഒരു ആസാധ്യ ക്യാച്ച് സ്വപ്നം കാണാന്‍ പോലുമാവില്ല, വാഴ്ത്തി സച്ചിനും മൈക്കല്‍ വോണും-വീഡിയോ
