സ്മിത്തിന്‍റെ കരിയറിലെ 28-ാം സെഞ്ചുറിയാണിത്. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ സ്മിത്ത് വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒപ്പമെത്തി. 2021ല്‍ ഇന്ത്യക്കെതിരെ സിഡ്നിയിലായിരുന്നു സ്മിത്ത് ഇതിന് മുമ്പ് സെഞ്ചുറി നേടിയത്.

ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തിട്ടുണ്ട്. 109 റണ്‍സുമായി സ്റ്റീവ് സ്മിത്തും 16 റണ്‍സോടെ അലക്സ് ക്യാരിയും ക്രീസില്‍. മാര്‍നസ് ലാബുഷെയ്നും ഓസീസിനായി സെഞ്ചുറി നേടി.

ഒന്നരവര്‍ഷത്തിനുശേഷം സ്മിത്തിന് സെഞ്ചുറി

ഒന്നര വര്‍ഷത്തിനുശേഷം സ്റ്റീവ് സ്മിത്ത് ടെസ്റ്റ് സെഞ്ചുറി നേടിയതും മാര്‍നസ് ലാബുഷെയ്നിന്‍റെ വിദേശത്തെ ആദ്യ സെഞ്ചുറിയുമായിരുന്നു ഓസീസ് ഇന്നിംഗ്സിന്‍റെ പ്രത്യേകത. മൂന്നാം വിക്കറ്റില്‍ സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യം 134 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഓസീസ് ഇന്നിംഗ്സിന്‍റെ നട്ടെല്ല്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ(5) തുടക്കത്തിലെ നഷ്മായെങ്കിലും ഉസ്മാന്‍ ഖവാജയും(37) ലാബുഷെയ്നും ചേര്‍ന്ന് ഓസീസ് ഇന്നിംഗ്സിന് അടിത്തറയിട്ടു.

Scroll to load tweet…

ഖവാജയെ രമേഷ് മെന്‍ഡിസ് പുറത്താക്കിയശേഷം ക്രീസിലെത്തിയ സ്മിത്ത് ആദ്യ ടെസ്റ്റിലെ നിരാശ തീര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ ആറ് റണ്‍സെടുത്ത സ്മിത്ത് ഖവാജയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. 193 പന്തില്‍ സ്മിത്ത് സെഞ്ചുറിയിലെത്തി. പുറംവേദന കാരണം ഇടക്കിടെ മെഡിക്കല്‍ സംഘത്തിന്‍റെ സഹായം തേടിയാണ് സ്മിത്ത് ബാറ്റ് ചെയ്തത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ് : റിഷഭ് പന്തിനും ജോണി ബെയര്‍സ്‌റ്റോയ്ക്കും വന്‍ നേട്ടം; വിരാട് കോലി താഴേക്ക്

സ്മിത്തിന്‍റെ കരിയറിലെ 28-ാം സെഞ്ചുറിയാണിത്. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ സ്മിത്ത് വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒപ്പമെത്തി. 2021ല്‍ ഇന്ത്യക്കെതിരെ സിഡ്നിയിലായിരുന്നു സ്മിത്ത് ഇതിന് മുമ്പ് സെഞ്ചുറി നേടിയത്. മാര്‍നസ് ലാബുഷെയ്ന്‍ ആകട്ടെ വിദേശത്ത് നേടുന്ന ആദ്യ സെഞ്ചുറിയാണ് ഇന്ന് ലങ്കക്കെതിരെ കുറിച്ചത്. 28 റണ്‍സെടുത്തു നിവല്‍ക്കെ ലാബുഷെയ്നെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ലങ്കന്‍ കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല നഷ്ടമാക്കിയിരുന്നു. ലങ്കക്കായി പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റുമായി തിളങ്ങി.