Asianet News MalayalamAsianet News Malayalam

സച്ചിനെയും കോലിയെയും പിന്തള്ളി സ്റ്റീവ് സ്മിത്ത്; തിരിച്ചുവരവില്‍ റെക്കോര്‍ഡുകള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ 27 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ 141 ഇന്നിംഗ്‌സ് കളിച്ചപ്പോള്‍ 136 ഇന്നിംഗ്‌സിലാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. 70 ഇന്നിംഗ്‌സില്‍ നിന്ന് 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍.
 

Steve Smith beats Virat Kohli, Sachin Tendulkar for century record
Author
Melbourne VIC, First Published Jan 8, 2021, 10:03 AM IST

മെല്‍ബണില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിയടിച്ച് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് രണ്ട് പ്രധാന റെക്കോര്‍ഡുകള്‍. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ നിന്ന് 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമായി സ്മിത്ത് മാറി. അതിന് പുറമെ, ഇന്ത്യക്കെതിരെയുള്ള സെഞ്ച്വറികളില്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും സ്മിത്തിനായി. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ 27 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ 141 ഇന്നിംഗ്‌സ് കളിച്ചപ്പോള്‍ 136 ഇന്നിംഗ്‌സിലാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. 70 ഇന്നിംഗ്‌സില്‍ നിന്ന് 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. സുനില്‍ ഗവാസ്‌കര്‍, മാത്യു ഹെയ്ഡന്‍ എന്നിവരാണ് സച്ചിനും കോലിക്കും പിന്നില്‍. ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായും സ്മിത്ത് മാറി. റിക്കി പോണ്ടിംഗ്(70), ഡേവിഡ് വാര്‍ണര്‍(43), മാത്യു ഹെയ്ഡന്‍(40) എന്നിവരാണ് മുന്നില്‍. സ്മിത്തും മാര്‍ക്ക് വോയും 38 വീതം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ എട്ട് സെഞ്ച്വറികള്‍ എന്ന നേട്ടത്തിനൊപ്പമെത്താനും സ്മിത്തിന് സാധിച്ചു. വെറും 25 ഇന്നിംഗ്‌സില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. റിക്കി പോണ്ടിംഗ്(51 ഇന്നിംഗ്‌സ്), വിവിയന്‍ റിച്ചാര്‍ഡ്‌സ്(41), ഗാരി സോബേഴ്‌സ്(30) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
 

Follow Us:
Download App:
  • android
  • ios