നാട്ടിലേക്ക് പോയ  പാറ്റ് കമിന്‍സിന് പകരം നായകനായ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മികച്ച രീതിയിലാണ് നയിക്കുന്നതെന്ന് പാര്‍ഥിവ് പറഞ്ഞു. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചും ശരിയായ ഡിആര്‍എസ് തീരുമാനങ്ങളെടുത്തും സ്മിത്ത് തന്‍റെ നായകമികവ് കാട്ടി. കമിന്‍സിനെക്കാള്‍ നായക പരിചയമുള്ളത് ഇവിടെ സ്മിത്തിന് ഗുണകരമായി.

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിനവും സ്പിന്നര്‍മാര്‍ കളം വാണപ്പോള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനുള്ള ഡിആഎര്‍എസ് എപ്പോള്‍ എങ്ങനെ ഉപയോഗിക്കണമെന്നത് ക്യാപ്റ്റന്‍മാര്‍ക്ക് തലവേദനയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ലാബുഷെയ്നെതിരെയും സ്റ്റീവ് സ്മിത്തിനെതിരെയും മൂന്ന് റിവ്യു എടുത്ത ഇന്ത്യ മൂന്നും നഷ്ടമാക്കി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഡിആര്‍എസ് എടുക്കുന്നത് ഒഴിവാക്കാന്‍ ഓസ്ട്രേലിയന്‍ നായകനായ സ്റ്റീവ് സ്മിത്ത് നിയമത്തിലെ പഴുതുപയോഗിച്ച് പുതിയ ഉപായം കണ്ടെത്തിയിരിക്കുകയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.

നാട്ടിലേക്ക് പോയ പാറ്റ് കമിന്‍സിന് പകരം നായകനായ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മികച്ച രീതിയിലാണ് നയിക്കുന്നതെന്ന് പാര്‍ഥിവ് പറഞ്ഞു. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചും ശരിയായ ഡിആര്‍എസ് തീരുമാനങ്ങളെടുത്തും സ്മിത്ത് തന്‍റെ നായകമികവ് കാട്ടി. കമിന്‍സിനെക്കാള്‍ നായക പരിചയമുള്ളത് ഇവിടെ സ്മിത്തിന് ഗുണകരമായി.

ഇന്‍ഡോറിലേത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്ന പിച്ച്; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ഡിആര്‍എസ് നിയമത്തിലെ ചെറിയൊരു പഴുത് സ്മിത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതാണ് ഇന്‍ഡോറില്‍ കാണുന്നത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചാല്‍ ഡിആര്‍എസ് എടുക്കുകയല്ലാതെ ക്യാപ്റ്റന്‍മാര്‍ക്ക് വേറെ വഴിയില്ല. എന്നാല്‍ ബാറ്റര്‍ ബീറ്റണാവുന്ന പന്തുകളില്‍ സ്റ്റംപിംഗ് നടത്തി വിക്കറ്റ് കീപ്പര്‍ ഔട്ടിനായി അപ്പീല്‍ ചെയ്യും. സ്റ്റംപിംഗ് അപ്പീലുകള്‍ സാധാരണഗതിയില്‍ ഓണ്‍ഫീല്‍ഡ് അമ്പര്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്റ്റംപിംഗ് മാത്രമല്ല, എല്‍ബിഡബ്ല്യയുവോ, ക്യാച്ചോ എല്ലാം പരിശോധിക്കപ്പെടും.

അങ്ങനെ ഡിആര്‍എസ് എടുക്കാതെ തന്നെ ഈ കാര്യങ്ങളെല്ലാം ഒറ്റയടിക്ക് നടക്കും. റിവ്യു നഷ്ടമാകുകയുമില്ല. അതുകൊണ്ട് ഇത്തരം അപ്പീലുകളില്‍ ടിവി അമ്പയര്‍ സ്റ്റംപിംഗ് അപ്പീല‍ മാത്രമെ പരിശോധിക്കാവു എന്നും ഫീല്‍ഡിംഗ് ക്യാപ്റ്റന്‍ റിവ്യു ചെയ്യാത്ത പക്ഷം വിക്കറ്റിന് പിന്നിലെ ക്യാച്ച് ടിവി അമ്പയര്‍ പരിശോധിക്കരുതെന്നും പാര്‍ഥിവ് പറഞ്ഞു. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി വിക്കറ്റിന് പിന്നിലേക്ക് പോയ പ ന്തുകളില്‍ നിരവധി തവണ സ്റ്റംപിംഗ് നടത്തിയിരുന്നു.