Asianet News MalayalamAsianet News Malayalam

'എന്നാല്‍ പിന്നെ താന്‍ തന്നെ അങ്ങ്'....സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന്‍റെ വായടപ്പിച്ച് ബാബര്‍ അസം

ബാറ്റിംഗിനായി ബാബര്‍ ഗാര്‍ഡ് എടുക്കുന്നതിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു സ്മിത്ത് ബാബറിനെ നോക്കി എന്തോ പറഞ്ഞു. ഇതുകേട്ട ബാബര്‍ തിരിഞ്ഞു നിന്ന് തന്‍റെ ബാറ്റെടുത്ത് സ്മിത്തിന് നേരെ നീട്ടി.

 

Steve Smith sledge Babar Azam In Boxing Day Test, here is how Babar responds
Author
First Published Dec 30, 2023, 11:50 AM IST

മെല്‍ബണ്‍: ഓസ്ട്രേലിയ-പാകിസ്ഥാന്‍ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിന്‍റെ വായടപ്പിച്ച് പാക് താരം ബാബര്‍ അസം. മൂന്നാം ദിനം ബാബര്‍ 35 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു രസകരമായ സംഭവം.

ബാറ്റിംഗിനായി ബാബര്‍ ഗാര്‍ഡ് എടുക്കുന്നതിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു സ്മിത്ത് ബാബറിനെ നോക്കി എന്തോ പറഞ്ഞു. ഇതുകേട്ട ബാബര്‍ തിരിഞ്ഞു നിന്ന് തന്‍റെ ബാറ്റെടുത്ത് സ്മിത്തിന് നേരെ നീട്ടി. എന്നാല്‍ ബാബര്‍ ബാറ്റെടുത്ത് തനിക്ക് നേരെ നീട്ടിയതോടെ തൊഴു കൈയോടെ സ്മിത്ത് വായടച്ചു പിന്‍വാങ്ങി.

പാവം പയ്യൻ, ടെസ്റ്റൊന്നും കളിക്കാൻ അവനായിട്ടില്ല, പ്രസിദ്ധ് കൃഷ്ണക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ 79 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 307 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 219-5 എന്ന നിലയില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും വിവാദപരമായ തീരുമാനത്തിലൂടെ മുഹമ്മദ് റിസ്‌വാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു.

219-5ല്‍ നിന്ന് 237 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകായായിരുന്നു. റിസ്‌വാന്‍റെ കൈയിലെ ആം ബാന്‍ഡില്‍ തട്ടിയശേഷം എടുത്ത ക്യാച്ചാണ് അമ്പയര്‍ ഡിആര്‍എസില്‍ ഔട്ട് വിളിച്ചത്. മത്സരശേഷം ഓസ്ട്രേലിയയെക്കാള്‍ മികച്ച കളി പുറത്തെടുത്തത് പാകിസ്ഥാനായിരുന്നുവെന്ന് പാക് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസ് പ്രതികരിച്ചു. ഇതിനെക്കുറിച്ച് മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ കമിന്‍സ് നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

ശരിയാണ് അവര്‍ മികച്ച രീതിയില്‍ കളിച്ചു, പക്ഷെ ഞങ്ങള്‍ ഭാഗ്യം കൊണ്ട് ജയിച്ചു എന്നായിരുന്നു കമിന്‍സിന്‍റെ പരിഹാസരൂപേണയുള്ള മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ആര് മികച്ച രീതിയില്‍ കളിച്ചുവെന്നതല്ല, ആര് ജയിച്ചു എന്നതാണല്ലോ ആത്യന്തികമായി പ്രധാനമെന്നും കമിന്‍സ് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios