മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 'ഹിറ്റ്മാന്‍' എന്ന ഓമനപ്പേരിലറിയാന്‍ തുടങ്ങിയിട്ട് ഒരുപാടായി. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റനടികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

രോഹിത് തുടര്‍ന്നു... കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിച്ചതെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് കൂട്ടിച്ചേര്‍ത്തു. 2013ല്‍ ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ ഓപ്പണര്‍ കൂടിയായ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.