ബുമ്രയ്ക്കെതിരെ പന്തെറിഞ്ഞശേഷം ഇത്തരം സാഹചര്യങ്ങളില്‍ ഞനെങ്ങനയാണ് എപ്പോഴും വരുന്നതെന്നായിരുന്നു ട്രോള്‍ പങ്കുവെച്ച് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പും ഇന്ത്യന്‍ താരം വസീം ജാഫറും ബുമ്രയുടെ വെടിക്കെട്ട് ബാറ്റിംഗിനെ അഭിനന്ദിച്ചു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ജസ്പ്രീത് ബുമ്രക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ഇതാര് യുവിയോ അതോ ബുമ്രയോ എന്നായിരുന്നു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചോദ്യം. ബുമ്രയുടെ ബാറ്റിംഗ് കണ്ട് 2007ല്‍ യുവി ബ്രോഡിനെ ആറ് സിക്സിന് പറത്തിയതിന്‍റെ ഓര്‍മവന്നുവെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

എന്തൊരു കളിയാണ് ക്യാപ്റ്റന്‍ സാബ് അത്ഭുതപ്പടുത്തിയെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ ട്വീറ്റ്.

Scroll to load tweet…

പഴയശീലങ്ങള്‍ മറക്കില്ലല്ലോ എന്നായിരുന്നു ബ്രോഡിന്‍റെ ചിത്രം പങ്കുവെച്ച് അമിത് മിശ്രയുടെ ട്വീറ്റ്.

Scroll to load tweet…

ബുമ്രയ്ക്കെതിരെ പന്തെറിഞ്ഞശേഷം ഇത്തരം സാഹചര്യങ്ങളില്‍ ഞനെങ്ങനയാണ് എപ്പോഴും വരുന്നതെന്നായിരുന്നു ട്രോള്‍ പങ്കുവെച്ച് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പും ഇന്ത്യന്‍ താരം വസീം ജാഫറും ബുമ്രയുടെ വെടിക്കെട്ട് ബാറ്റിംഗിനെ അഭിനന്ദിച്ചു.

Scroll to load tweet…

ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന രണ്ട് വിക്കറ്റില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍. മുഹമ്മദ് ഷമി 16 റണ്‍സടിച്ചു.

Scroll to load tweet…
Scroll to load tweet…