മലയാളി താരം സഞ്ജു സംസണെ ഉള്‍പ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്.
മുംബൈ: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടീം പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഈ മാസം 19ന് ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ആരൊക്കെ ഉണ്ടായിരിക്കണമെന്നുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയാണ്.
ഇതിനിടെ ടീം തിരഞ്ഞെടുത്തിരിക്കുകയാണ് സുനില്‍ ഗവാസ്‌കറും ഇര്‍ഫാന്‍ പത്താനും. മലയാളി താരം സഞ്ജു സംസണെ ഉള്‍പ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലുണ്ട്. ഫോമിലുള്ള ശ്രേയസ് അയ്യരെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ ജഴ്സിയില്‍ ടി20 - ഏകദിന സെഞ്ചുറി നേടിയിട്ടുള്ള സഞ്ജു ബാക്ക്അപ്പ് വിക്കറ്റ് കീപ്പറാവണമെന്നാണ് ഗവാസ്‌കറിന്റെ പക്ഷം.
10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്? മുംബൈ ടീമിനൊപ്പം പരിശീലനം നടത്തി താരം
ഗവാസ്‌കര്‍ പറയുന്നതിങ്ങനെ... ''ശ്രേയസ് അയ്യരെ ഞാന്‍ നാലാം നമ്പറില്‍ കളിപ്പിക്കും. അഞ്ച് റിഷഭ് പന്തും ആറാമതായി കെ എല്‍ രാഹുലും ക്രീസിലെത്തു. സഞ്ജു സാംസണെ എന്തായും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തു. ഇന്ത്യക്കായി സെഞ്ച്വറി നേടിയതിനാല്‍ ടീമില്‍ ഉണ്ടായിരിക്കണം. രാജ്യത്തിനായി സെഞ്ച്വറി നേടുന്ന ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ അവഗണിക്കാനാകും.'' ഗവാസ്‌കര്‍ ചോദിച്ചു.
രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും സ്പിന്‍ ജോഡിയാകണമെന്നാണ് പത്താന്‍ ആഗ്രഹിക്കുന്നത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ പേസര്‍മാരായി ടീമില്‍ വരുമെന്ന് ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
ഇരുവരും തിരഞ്ഞെടുത്ത ചാംപ്യന്‍സ് ട്രോഫി ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര. ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി.

