Asianet News MalayalamAsianet News Malayalam

സച്ചിനോ, ധോണിയോ കോലിയോ അല്ല, ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരത്തെ പ്രഖ്യാപിച്ച് ഗവാസ്കര്‍

എന്നെ സംബന്ധിച്ചിടത്തോളം കപിലാണ് എക്കാലത്തെയും മികച്ചവന്‍. എല്ലാക്കാലത്തും നമ്പണ്‍ വണ്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി ജയിപ്പിക്കാന്‍ കപിലിനാവുമായിരുന്നു. വിക്കറ്റ് വീഴ്ത്താനാവും, അതുപോലെ സെഞ്ചുറി അടിക്കാനും അദ്ദേഹത്തിനാവും.

Sunil Gavaskar names India's all-time No. 1 cricketer
Author
Mumbai, First Published Aug 27, 2020, 8:41 PM IST

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിര നീണ്ടതാണ്. എന്നാല്‍ ഇവരാരുമല്ല ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരം കപില്‍ ദേവാണെന്ന് ഗവാസ്കര്‍ പറഞ്ഞു. എല്ലാവര്‍ക്കും മുകളിലാണ് കപിലിന്റെ സ്ഥാനമെന്ന് ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം കപിലാണ് എക്കാലത്തെയും മികച്ചവന്‍. എല്ലാക്കാലത്തും നമ്പണ്‍ വണ്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി ജയിപ്പിക്കാന്‍ കപിലിനാവുമായിരുന്നു. വിക്കറ്റ് വീഴ്ത്താനാവും, അതുപോലെ സെഞ്ചുറി അടിക്കാനും 80 ഓ-90 ഓ റണ്‍സ് അതിവേഗം നേടാനും അദ്ദേഹത്തിന് കഴിയും. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം കളിയില്‍ സ്വാധീനം ചെലുത്തി. ഫീല്‍ഡറെന്ന നിലയിലും തിളങ്ങി. അദ്ദേഹം എടുത്ത മനോഹര ക്യാച്ചുകള്‍ എങ്ങനെയാണ് മറക്കുക. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ക്രിക്കറ്ററാണ് കപിലെന്നും ഗവാസ്കര്‍ പറഞ്ഞു.

Sunil Gavaskar names India's all-time No. 1 cricketer

നാകന്‍മാരെന്ന നിലയില്‍ കപിലിനും ധോണിക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. ഇരുവരുടെയും കളിയോടുള്ള സമീപനം ഒരുപോലെയാണ്. ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും ആ വിജയത്തിന്റെ കേന്ദ്ര ബിന്ദുവാകാനും ഇരുവരും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരിരുവരും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്-ഗവാസ്കര്‍ പറഞ്ഞു.

1994ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കപില്‍ ഇന്ത്യക്കായി 131 ടെസ്റ്റുകലില്‍ 434 വിക്കറ്റും 225 ഏകദിനങ്ങളില്‍ 253 വിക്കറ്റുകളും നേടി. ടെസ്റ്റില്‍ 5248 റണ്‍സും ഏകദിനത്തില്‍ 3783 റണ്‍സുമാണ് കപിലിന്റെ നേട്ടം.

Follow Us:
Download App:
  • android
  • ios