2015ലെ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിന് ശേഷം ഏകദിന ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ അവര്‍ വരുത്തിയ വരുത്തിയ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. അവര്‍ക്ക് മികച്ച ടീമുണ്ട്. നല്ല ആത്മവിശ്വാസവും

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറൈറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമെന്ന് ഗവാസ്കര്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2015ലെ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിന് ശേഷം ഏകദിന ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ അവര്‍ വരുത്തിയ വരുത്തിയ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. അവര്‍ക്ക് മികച്ച ടീമുണ്ട്. നല്ല ആത്മവിശ്വാസവും. ഇംഗ്ലണ്ടിന്റെ അടുത്തകാലത്തെ പ്രകടനങ്ങള്‍ തന്നെ അതിനു തെളിവാണ്. സ്വന്തം നാട്ടിലാണ് കളിയെന്നതും ഇംഗ്ലണ്ടിന് അനുകൂല ഘടകമാണ്. 2015ല്‍ ഓസ്ട്രേലിയയും 2011ല്‍ ഇന്ത്യയം ഹോം ആനുകൂല്യം ശരിക്കും മുതലെടുത്തവരാണ്.

അതുപോലെ സംഭവിച്ചാല്‍ ഇത്തവണ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് നേടും. പക്ഷെ ഇത് ക്രിക്കറ്റാണെന്നതും എന്തും സംഭവിക്കാമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമാകും ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍. എല്ലാ ടീമുകളും പരസ്പരം കളിക്കുന്ന ടൂര്‍ണമെന്റ് ഏറെ വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായിരിക്കുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.