ഗില്ലിന്‍റെ പ്രകടനം കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പ്രവചിക്കുന്നത്, ഗില്ലിന് ടെസ്റ്റില്‍ 8000-10000 റണ്‍സ് അനായാസം നേടാനാവുമെന്നാണ്. ബൗളറുടെ ലൈനും ലെങ്ത്തും പെട്ടെന്ന് തിരിച്ചറിയുന്ന ഗില്ലിന് ഓരോ പന്തും കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുവെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ പറഞ്ഞു. 

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലാണ്. ഏകദിനത്തിലും ടി20യിലും മികച്ച ഫോമിലായിരുന്നിട്ടും ശുഭ്മാന്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ മോശം ഫോമിലുള്ള രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.

ആദ്യ രണ്ട് ടെസ്റ്റിലും രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഗില്ലിന് അവസരമൊരുങ്ങി. ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ തിളങ്ങാനായില്ലെങ്കിലും അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമാി ഇന്ത്യന്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് ഗില്ലാണ്.

ഗില്ലിന്‍റെ പ്രകടനം കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പ്രവചിക്കുന്നത്, ഗില്ലിന് ടെസ്റ്റില്‍ 8000-10000 റണ്‍സ് അനായാസം നേടാനാവുമെന്നാണ്. ബൗളറുടെ ലൈനും ലെങ്ത്തും പെട്ടെന്ന് തിരിച്ചറിയുന്ന ഗില്ലിന് ഓരോ പന്തും കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുവെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ പറഞ്ഞു.

ഖവാജയുടെ ബാറ്റിംഗ് ബംഗ്ലാദേശ് താരങ്ങളെപ്പോലെ, വിവാദ പരാമര്‍ശവുമായി മുന്‍ പാക് താരം

ഡിഫന്‍സീവ് ഷോട്ടകള്‍ കളിക്കുമ്പോള്‍ അവന്‍ മുന്നോട്ടായുന്ന രീതിയും മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ കളിക്കുമ്പോള്‍ സ്ട്രൈറ്റ് ബാറ്റുപയോഗിക്കുന്നതും മനോഹരമായാണ്. അവന്‍റെ ആത്മവിശ്വാസമാണത് കാണിക്കുന്നത്. അവന് ബാക്ക് ഫൂട്ടില്‍ മാത്രമല്ല ഫ്രണ്ട് ഫൂട്ടിലും മികച്ച പ്രതിരോധമുണ്ട്. ആക്രമണം മാത്രമല്ല, മികച്ച പ്രതിരോധവുമാണ് മികച്ചൊരു ടെസ്റ്റ് ബാറ്റര്‍ക്ക് വേണ്ടത്. കരിയര്‍ ശരിയായ ദിശയില്‍ മന്നോട്ടുകൊണ്ടുപോയാല്‍ ഗില്ലിന് ടെസ്റ്റില്‍ 8000-10000 റണ്‍സ് അനായാസം നേടാനാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ തന്‍റെ കരിയറിലെ ആറാം അര്‍ധസെഞ്ചുറിയാണ് ഗില്‍ നേടിയത്. ടെസ്റ്റിന് പുറമെ ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടിയ അപൂര്‍വം ഇന്ത്യന്‍ ബാറ്റര്‍മാരിലൊരാളാണ് 23കാരനായ ഗില്‍.