Asianet News MalayalamAsianet News Malayalam

IPL 2022 : ഉമ്രാനും ഭുവനേശ്വറും എറിഞ്ഞിട്ടു; പഞ്ചാബിനെ ഹൈദരാബാദ് ചെറിയ സ്‌കോറിലൊതുക്കി

 ഉമ്രാന്‍ മാലിക്കിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്. 60 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. 

sunrisers hyderabad need 152 runs to win against punjab kings
Author
Mumbai, First Published Apr 17, 2022, 5:43 PM IST

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 152 റണ്‍സ് വിജയലക്ഷ്യം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 152ന് എല്ലാവരും പുറത്തായി.  ഉമ്രാന്‍ മാലിക്കിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്. 60 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. 

ശിഖര്‍ ധവാന്‍ (8), പ്രഭ്‌സിമ്രാന്‍ സിംഗ് (14), ജോണി ബെയര്‍സ്‌റ്റോ (12), ജിതേഷ് ശര്‍മ (11), ഷാറുഖ് ഖാന്‍ (26), ഒഡെയ്ന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ഉമ്രാന് പുറമെ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. ടി നടരാജന്‍, ജഗദീഷ സുജിത് എന്നിവര്‍ക്ക് ഒരോ വിക്കറ്റുണ്ട്. 

പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്. പ്രഭ്സിമ്രാന്‍ സിംഗാണ് മായങ്കിന് പകരക്കാരന്‍. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.  

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേശ് ശര്‍മ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, ജഗദീഷ സുജിത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

Follow Us:
Download App:
  • android
  • ios