ഇന്ന് പഞ്ചാബിനെ വീഴ്ത്തിയാല്‍ 17 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനെ മറികടന്ന് ഹൈദരാബാദിന് 17 പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിയതോടെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ വിദേശ താരങ്ങളില്ലാതിരുന്ന പഞ്ചാബ് ടീമില്‍ ഒരേയൊരു വിദേശ താരം മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരം റിലീ റോസ്സോ മാത്രമാണ് പഞ്ചാബ് പ്ലേയിംഗ് ഇലവനിലെ വിദേശ താരം.

ശിഖര്‍ ധവാന് പരിക്കേറ്റതോടെ സീസണില്‍ പഞ്ചാബിനെ നയിച്ച ഇംഗ്ലണ്ട് താരം സാം കറന്‍, ജോണി ബെയര്‍സ്റ്റോ എന്നിവരെല്ലാം പോയതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഇന്ന് പഞ്ചാബിനെ നയിക്കുന്നത്. പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ മത്സരഫലം പഞ്ചാബിന് പ്രസക്തമല്ല. എന്നാല്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണ് ഹൈാദരാബാദ് ഇറങ്ങുന്നത്.

സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമർശനം; ഗവാസ്കറുടെ വായടപ്പിക്കുന്ന മറുപടിയുമായി വിരാട് കോലി

ഇന്ന് പഞ്ചാബിനെ വീഴ്ത്തിയാല്‍ 17 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനെ മറികടന്ന് ഹൈദരാബാദിന് 17 പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാം. എന്നാല്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാല്‍ ഹൈദരാബാദ് മൂന്നാം സ്ഥാനത്താവും. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് ഒരു മാറ്റം വരുത്തി. രാഹുല്‍ ത്രിപാഠി ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ):അഭിഷേക് ശർമ്മ, നിതീഷ് റെഡ്ഡി, രാഹുൽ ത്രിപാഠി, ഹെൻറിച്ച് ക്ലാസൻ(ഡബ്ല്യു), അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, സൻവീർ സിംഗ്, പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ, വിജയകാന്ത് വ്യാസകാന്ത്, ടി നടരാജൻ.

സൺറൈസേഴ്സ് ഹൈദരാബാദ് ഇംപാക്ട് സബ്സ്: ട്രാവിസ് ഹെഡ്, ഉമ്രാൻ മാലിക്, ഗ്ലെൻ ഫിലിപ്സ്, വാഷിംഗ്ടൺ സുന്ദർ, ജയ്ദേവ് ഉനദ്കട്ട്

പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): പ്രഭ്സിമ്രാൻ സിംഗ്, അഥർവ ടൈഡെ, റിലീ റോസോവ്, ശശാങ്ക് സിംഗ്, ജിതേഷ് ശർമ്മ(w/c), അശുതോഷ് ശർമ്മ, ശിവം സിംഗ്, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ.

പഞ്ചാബ് കിംഗ്സ് ഇംപാക്ട് സബ്സ്: അർഷ്ദീപ് സിംഗ്, തനയ് ത്യാഗരാജൻ, പ്രിൻസ് ചൗധരി, വിധ്വത് കവേരപ്പ, ഹർപ്രീത് സിംഗ് ഭാട്ടിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക