ഗാംഗുലിക്ക് ആശംസകളുമായെത്തിരിക്കുന്ന മലയാള സിനിമ താരം സുരേഷ് ഗോപി. ഫേസ്ബുക്കില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് സുരേഷ് ഗോപി ആശംസകള്‍ അറിയിച്ചത്. 

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48ാം പിറന്നാളാണിന്ന്. സഹതാരങ്ങളായിരുന്നവരും ഇപ്പോഴത്തെ താരങ്ങളും അദ്ദേഹത്തിന് ആശംസകള്‍ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗാംഗുലി.

ഗാംഗുലിക്ക് ആശംസകളുമായെത്തിരിക്കുന്ന മലയാള സിനിമ താരം സുരേഷ് ഗോപി. ഫേസ്ബുക്കില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് സുരേഷ് ഗോപി ആശംസകള്‍ അറിയിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. അതിങ്ങനെ.... ''ക്രിക്കറ്റിലെ മാന്യനായ വ്യക്തിയും ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനുമാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ദാദയ്ക്ക് ജന്മദിനാംശസകള്‍.'' സുരേഷ് ഗോപി കുറിച്ചിട്ടു. പോസ്റ്റ് കാണാം.. 

ഇന്ത്യക്ക് വേണ്ടി 113 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഗാംഗുലി 7212 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ചുറികളില്‍ ഇതില്‍ ഉള്‍പ്പെടും. 311 ഏകദിനങ്ങളില്‍ നിന്ന് 11363 റണ്‍സും ഗാംഗുലി നേടി. 22 സെഞ്ചുറികളാണ് ഗാംഗുലിയുടെ അക്കൗണ്ടിലുള്ളതത്. ടെസ്റ്റില്‍ 32ഉം ഏകദിനത്തില്‍ 100 ഉം വിക്കറ്റുകള്‍ നേടി.