Asianet News MalayalamAsianet News Malayalam

ധോണി എപ്പോള്‍ തിരിച്ചുവരും..? റെയ്‌ന- രോഹിത് ചര്‍ച്ചയ്‌ക്കൊടുവില്‍ അതിനൊരു ഉത്തരമായി, ഇരുവരും പറയുന്നതിങ്ങനെ

ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാ്പറ്റന്‍ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Suresh Raina and Rohit Sharma discussion on dhoni return
Author
Mumbai, First Published May 13, 2020, 10:20 PM IST

മുംബൈ: എം എസ് ധോണിയുടെ തിരിച്ചുവരവാണ് അടുത്തകാലത്ത് ക്രിക്കറ്റ്‌ലോകം ഏറെ ചര്‍ച്ച ചെയ്തത്. ഐപിഎല്ലിലൂടെ അദ്ദേഹം തിരിച്ചുവരവിന് പദ്ധതിയിട്ടെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടിവച്ചതോടെ വീണ്ടും കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാ്പറ്റന്‍ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ധോണിയുടെ പദ്ധതി എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയുകയുള്ളുവെന്നാണ് സിഎസ്‌കെയിലെ സഹതാരവുമായ റെയ്‌ന പറയുന്നത്. താരം തുടര്‍ന്നു... ''പുതിയ സീസണിനു മുന്നോടിയായി സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ വച്ചു ധോണിയെ നേരില്‍ കണ്ടിരുന്നു. പരിശീലനത്തില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. ഫിറ്റ്‌നെസിലും ധോണി ശ്രദ്ധിച്ചിരുന്നു. ഫിറ്റ്‌നെസും ഫോമും പരിഗണിക്കുകയാണെങ്കില്‍ ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. എന്നാല്‍ ധോണിയുടെ തീരുമാനത്തെ കുറിച്ച് അദ്ദേഹത്തിന് മാത്രമെ അറിയൂ.'' റെയ്‌ന പറഞ്ഞു. 

റെയ്‌നയുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു രോഹിത്്. ''ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം വീണ്ടും ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഞാന്‍ ധോണിയെ നേരില്‍ കണ്ടിട്ട് മാസങ്ങളായി. അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്‌നെസും നീ പറഞ്ഞ് പോലെയാണെങ്കില്‍ തീര്‍ച്ചയായും ദേശീയ ടീമിലേക്ക് തിരിച്ചെത്തണം. ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്ന് സ്വയം അറിയിച്ചാല്‍ മാത്രമേ ധോണിയുടെ കാര്യത്തില്‍ കൃത്യത ലഭിക്കൂ. അതുവരെ അദ്ദേഹത്തിന്റെ പ്ലാന്‍ എന്താണെന്ന് ഒരു അറിവും ലഭിക്കില്ല.'' ഹിറ്റ്മാന്‍ പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios