കഴിഞ്ഞ മാസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് റെയ്‌നയെ ഒഴിവാക്കിയതെന്നാണ് സൂചന. 

ബംഗളൂരു: സീനിയര്‍ താരം സുരേഷ് റെയ്‌നയെ ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഭുവനേശ്വര്‍ കുമാറാണ് ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് റെയ്‌നയെ ഒഴിവാക്കിയതെന്നാണ് സൂചന.

Add Asianetnews as a Preferred SourcegooglePreferred

കരണ്‍ ശര്‍മ, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, കാര്‍ത്തിക്ക് ത്യാഗി, ശിവം മാവി തുടങ്ങിയവരും ടീമിലുണ്ട്. മുഷ്താഖ് അലി ട്രോഫിയില്‍ യുവ താരം പ്രിയം ഗര്‍ഗായിരുന്നു ഉത്തര്‍പ്രദേശിനെ നയിച്ചത്. റെയ്‌നയെ ഒഴിവാക്കിയതോടെ, ക്രിക്കറ്റ് കരിയര്‍ ഐപിഎല്ലില്‍ മാത്രമായി അവശേഷിക്കും. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് റെയ്‌ന. താരത്തെ ടീമില്‍ നില നിര്‍ത്തുകയായിരുന്നു. 

അതേസമയം, കേരളം ആദ്യ മത്സരത്തില്‍ ഒഡീഷയെ നേരിടും. ഈമാസം 20ന് ബെംഗളൂരുവിലാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ കേരളം 22ന് ഉത്തര്‍ പ്രദേശിനെയും 24ന് റെയില്‍വേസിനെയും 26ന് കര്‍ണാടകയെയും 28ന് ബിഹാറിനെയും നേരിടും. സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. സഞ്ജു സാംസണ്‍, എസ് ശ്രീശാന്ത്, ജലജ് സക്‌സേന തുടങ്ങിയവര്‍ കേരള ടീമിലുണ്ട്.