ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയുടെ ഐപിഎഎല്‍ പിന്മാറ്റം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചെന്നൈ ക്യാംപില്‍ 13 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് താരം ഐപിഎല്‍ ഉപേക്ഷിച്ചതെന്നായിരുന്നു ഒരു വാര്‍ത്ത. എന്നാല്‍ താമസിക്കാന്‍ ഒരുക്കിയ സൗകര്യങ്ങളില്‍ തൃപ്തനായിരുന്നില്ലെന്നും തുടര്‍ന്ന് ടീം മാനേജ്‌മെന്റുമായി വഴക്കിട്ടാണ് താരം തിരിച്ച് നാട്ടിലേക്ക് വന്നതെന്നും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ബന്ധുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് റെയ്‌ന ഇന്ത്യയിലേക്ക് വന്നതെന്നായിരുന്നു മറ്റൊരു വിവരം. എന്നാല്‍ എന്താണ് ശരിയായ കാരണമെന്ന് റെയ്‌ന ഇതുവരെ വ്യക്തമാക്കിയിട്ടില്ലായിരുന്നു.

എന്നാലിപ്പോള്‍ ടീം വിടാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് റെയ്‌ന. എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. ടീമുമാണ്ടി വഴക്കിട്ടാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നുള്ള വാര്‍ത്ത കെട്ടിചമച്ചതാണെന്നാണ് റെയ്‌ന പരഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ ചെന്നൈ ടീം മാനേജ്‌മെന്റുമായി വഴക്കിട്ടാണ് വന്നതെന്നുള്ള വാര്‍ത്തകള്‍ എന്നെ അറിയുന്നവര്‍ വിശ്വസിക്കില്ല. അതെല്ലാം കെട്ടിച്ചമച്ച വാര്‍ത്തകളാണ്. സിഎസ്‌കെ എന്‍െ കുടുംബമാണ്. എന്റെ വീട് പോലെയണത്. എന്റെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഒരാളായിട്ടാണ് എന്‍ ശ്രീനിവാസനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. 

അദ്ദേഹത്തിന്റെ വാക്കുകള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഞാന്‍ തിരിച്ചുവന്നതിന്റെ കാരണം അദ്ദേഹത്തിന് വ്യക്തമായി അറിയാം. എന്നെ ചെന്നൈയില്‍ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം കഥകള്‍ മെനയുന്നത്. എന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയെന്നത് വ്യക്തിപരമായ തീരുമാനമായമായിരുന്നു. തിരിച്ചുവരിക.യെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടരുത്.'' റെയ്‌ന പറഞ്ഞു.

കൊവിഡ് സുരക്ഷയുടെ ഭാഗമായ ബിസിസിഐയും ടീം മാനേജ്‌മെന്റും മഹത്തായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് റെയ് കൂട്ടിച്ചേര്‍ത്തു.