പാകിസ്ഥാനെതിരെയുള്ള മിന്നുന്ന പ്രകടനത്തിലൂടെ ന്യൂസിലൻഡിന്‍റെ മാര്‍ക്ക് ചാപ്മാനാണ് വലിയ നേട്ടം ഉണ്ടാക്കിയത്. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ 35-ാം റാങ്കിലേക്കാണ് ചാപ്മാൻ എത്തിയത്. സൂര്യ അല്ലാതെ ആദ്യ പത്തില്‍ ഇന്ത്യൻ താരങ്ങള്‍ ആരുമില്ല.
ദുബൈ: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ പുരുഷ ബാറ്റര്‍മാരില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏറ്റവും പുതിയ റാങ്കിംഗില്‍ 906 റേറ്റിംഗ് പോയിന്‍റുമായാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയില്‍ മികവ് തുടര്‍ന്നതോടെ മുഹമ്മദ് റിസ്‍വാൻ സൂര്യക്ക് ഭീഷണിയായി പിന്നാലെ എത്തുന്നുണ്ട്. 798 ല്‍ നിന്ന് 811 പോയിന്‍റുകളിലേക്കാണ് റിസ്‍വാൻ കുതിച്ചെത്തിയത്.
ഇതോടെ സൂര്യയുമായുള്ള റേറ്റിംഗ് പോയിന്‍റ് വ്യത്യാസം നൂറിന് താഴേക്ക് വന്നു. 13 പോയിന്‍റുകള്‍ ഇടിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്ത് പാക് നായകൻ ബാബര്‍ അസം തന്നെയാണ്. പാകിസ്ഥാനെതിരെയുള്ള മിന്നുന്ന പ്രകടനത്തിലൂടെ ന്യൂസിലൻഡിന്‍റെ മാര്‍ക്ക് ചാപ്മാനാണ് വലിയ നേട്ടം ഉണ്ടാക്കിയത്. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ 35-ാം റാങ്കിലേക്കാണ് ചാപ്മാൻ എത്തിയത്. സൂര്യ അല്ലാതെ ആദ്യ പത്തില്‍ ഇന്ത്യൻ താരങ്ങള്‍ ആരുമില്ല.
ഏയ്‌ഡന്‍ മര്‍ക്രാം നാലും ദേവോണ്‍ കോണ്‍വേ അഞ്ചും റൈലി റൂസ്സോ ആറും മുഹമ്മദ് വസീം ഏഴും ഡേവിഡ് മലാന്‍ എട്ടും ആരോണ്‍ ഫിഞ്ച് ഒന്‍പതും ജോസ് ബട്‌ലര്‍ പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ബൗളിംഗില്‍ രണ്ട് അഫ്ഗാൻ താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. റാഷിദ് ഖാന്‍ (710) ഒന്നാമതും ഫസല്‍ഹഖ് ഫറൂഖി (692) രണ്ടാമതുമാണ്.
ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ്(690) മൂന്നാമതും ലങ്കന്‍ താരങ്ങളായ വനിന്ദു ഹസരങ്ക(686) നാലാമതും മഹീഷ് തീക്‌ഷന(684) അഞ്ചാമതുമുണ്ട്. ആദ്യ പത്തില്‍ ഇന്ത്യൻ താരങ്ങള്‍ ആരുമില്ല. 13-ാം സ്ഥാനത്താണ് ഇന്ത്യയുടെ അര്‍ഷ്‍ദീപ് സിംഗ് ഉള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമത് നില്‍ക്കുന്നത്. ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്.
ഹീറോയായി വന്ന താരത്തെ സിക്സിന് പറത്തി അര്‍ജുൻ; അപ്രതീക്ഷിത അടി വിശ്വസിക്കാനാകാതെ ഞെട്ടി ബൗളർ, വീഡിയോ
