Asianet News MalayalamAsianet News Malayalam

പ്ലേയിംഗ് ഇലവനിലെത്താൻ മലമറിക്കുന്ന പ്രകടനമൊന്നും അവൻ ഇതുവരെ നടത്തിയിട്ടില്ല, സൂര്യകുമാറിനെക്കുറിച്ച് സെവാഗ്

ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുക ബുദ്ധിമുട്ടാവും. അത് മാത്രമല്ല, ഏകദിനങ്ങളില്‍ അത്രവലിയ പ്രകടനമൊന്നും സൂര്യകുമാര്‍ ഇതുവരെ നടത്തിയിട്ടുമില്ല. സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 ഓവര്‍ പന്തെറിയേണ്ടിവരും. അത് സാധ്യമാകുമോ എന്ന് എനിക്ക് ഉറപ്പില്ല.

Suryakumar cannot fit in the playing XI if there is a slot says Virender Sehwag gkc
Author
First Published Sep 29, 2023, 9:00 AM IST

ദില്ലി: അടുത്ത ആഴ്ച തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലും ചര്‍ച്ചകളിലുമാാണ് ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം നമ്പറിലിറങ്ങി ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടുകയും രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങുകയും ചെയ്തതോടെ ലോകകപ്പില്‍ ആരെയൊക്കെ അന്തിമ ഇലവനില്‍ കളിപ്പിക്കുമെന്നതാണ് ഇന്ത്യയുടെ തലവേദന.

എന്നാല്‍ ലോകകപ്പില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ കളിക്കുമെന്നും സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ലെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയോടെ ശ്രേയസ് ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായി. ശ്രേയസ് നാലാം നമ്പറില്‍ ഇറങ്ങിയാല്‍ രാഹുല്‍ അഞ്ചാമതും ഹാര്‍ദ്ദിക് ആറാമതും കളിക്കും.

ലോകകപ്പ് സന്നാഹം തുടങ്ങുന്നു, ഇന്ന് മൂന്ന് പോരാട്ടങ്ങൾ, കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക അഫ്ഗാനെതിരെ

ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുക ബുദ്ധിമുട്ടാവും. അത് മാത്രമല്ല, ഏകദിനങ്ങളില്‍ അത്ര വലിയ പ്രകടനമൊന്നും സൂര്യകുമാര്‍ ഇതുവരെ നടത്തിയിട്ടുമില്ല. സൂര്യകുമാറിനെ ഉള്‍പ്പെടുത്തണമെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 ഓവര്‍ പന്തെറിയേണ്ടിവരും. അത് സാധ്യമാകുമോ എന്ന് എനിക്ക് ഉറപ്പില്ല.

അതുപോലെ ഏഷ്യാ കപ്പിലെ പ്രകടനം കണ്ടപ്പോള്‍ ഇഷാന്‍ കിഷന് മധ്യനിരയില്‍ സ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് നേടിയ തകര്‍പ്പന്‍ സെഞ്ചുറി ആ സാധ്യതയും അടച്ചുവെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ശ്രേയസ് അന്തിമ ഇലവനില്‍ കളിച്ചാല്‍ അത് നാലാം നമ്പറിലാവുമെന്ന് ഉറപ്പാണ്. ശ്രേയസ് നാലാമതും രാഹുല്‍ അഞ്ചാമതും ഹാര്‍ദ്ദിക് ആറാമതും ഇറങ്ങുന്നതാവും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ്.

കണ്ണുംപൂട്ടി അടിക്കാൻ ഇന്ത്യക്ക് ധൈര്യമുണ്ടോയെന്ന് ലോകകപ്പിൽ കാണിച്ചുതരാം; സൈമൺ ഡൂളിന് മറുപടിയുമായി ശ്രീശാന്ത്

മധ്യനിരയില്‍ ശ്രേയസിന് പകരം ഒരു കളിക്കാരനെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇഷാന്‍ കിഷനായിരിക്കണമെന്നും സെവാഗ് പറഞ്ഞു. ഇടം കൈയന്‍ ബാറ്ററാണെന്നതും കിട്ടിയ അവസരങ്ങളിലൊക്കെ മികവ് കാട്ടിയെന്നതും ഇഷാന് അനുകൂലമാണ്.പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാന്‍ സൂര്യകുമാര്‍ ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ലോകകപ്പ് ടീമിലെ പ്ലേയിംഗ് ഇലവനില്‍ എത്തണമെങ്കില്‍ സൂര്യകുമാര്‍ ലോകകപ്പിന് മുമ്പ് നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങളിലും സെഞ്ചുറി നേടേണ്ടിവരും. അല്ലാതെ സൂര്യക്ക് പ്ലേയിംഗ് ഇലവനില്‍ സാധ്യത കാണുന്നില്ലെന്നും സെവാഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios