Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ഇന്നിംഗ്‌സില്‍ നാല് ഫിഫ്റ്റി! എലൈറ്റ് പട്ടികയില്‍ സൂര്യകുമാര്‍ യാദവും

ടീം പരാജയപ്പെട്ടെങ്കിലും വ്യക്തിഗത നേട്ടങ്ങളില്‍ സൂര്യക്ക് അഭിമാനിക്കാനുള്ള വകയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരങ്ങളില്‍ ഒരാളായിരിക്കുകാണ് സൂര്യ.

suryakumar yadav creates equalls another record in t20 after fify vs south africa
Author
First Published Dec 13, 2023, 12:51 PM IST

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയക്കെതിരെ പരമ്പരയില്‍ പുറത്തെടുത്ത പ്രകടനം അതേപടി ദക്ഷിണാഫ്രിക്കിയിലും ആവര്‍ത്തിക്കുകയായിരുന്നു സൂര്യ. ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതുള്ള സൂര്യ ആ പേരിനൊത്ത പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ 36 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. സൂര്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ടീം പരാജയപ്പെട്ടെങ്കിലും വ്യക്തിഗത നേട്ടങ്ങളില്‍ സൂര്യക്ക് അഭിമാനിക്കാനുള്ള വകയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരങ്ങളില്‍ ഒരാളായിരിക്കുകാണ് സൂര്യ. നാല് തവണ അദ്ദേഹം 50 കടന്നു. എന്നാല്‍ കളിച്ചതാവട്ടെ അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം. സൂര്യ ദക്ഷിണാഫ്രിക്കയക്കെതിരെ ആദ്യ ഇറങ്ങിയ മത്സരത്തില്‍ 33 പന്തില്‍ പുറത്താവാതെ 50 റണ്‍സാണ് നേടിയത്. രണ്ടാം ടി20യില്‍ 22 പന്തില്‍ 61. മൂന്നാമത് കളിച്ചപ്പോള്‍ എട്ട് റണ്‍സിന് പുറത്തായി. നാലാം മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സെടുക്കാനും സാധിച്ചു. കഴിഞ്ഞ ദിവസം 56 റണ്‍സും. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) എന്നിവരാണ് നാല് അര്‍ധ സെഞ്ചുറി വീതം നേടിയ താരങ്ങള്‍. 13 ഇന്നിംഗ്‌സില്‍ നിന്നാണ് ബെയര്‍സ്‌റ്റോയുടെ നേട്ടം. റിസ്‌വാന് വേണ്ടി വന്നത് 11 ഇന്നിംഗ്‌സ്. വാര്‍ണര്‍ 15 ഇന്നിംഗ്‌സുകള്‍ കളിച്ചു. നാളെ നടക്കുന്ന മൂന്നാം ടി20യില്‍ സൂര്യക്ക് അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ മൂവരേയും മറികടക്കാന്‍ സാധിക്കും.

ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് പിന്നിടാനും സൂര്യക്ക് സാധിച്ചിരുന്നു. 56 ഇന്നിംഗ്സില്‍ നിന്ന് 2041 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 44.37 ശരാശരിയിലും 171.22 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

വിചിത്രമായ കാരണം; ടര്‍ക്കിഷ് ലീഗിനിടെ റഫറിയുടെ മുഖത്തടിച്ച് ക്ലബ് പ്രസിഡന്റ്! കടുത്ത നടപടിക്ക് സാധ്യത- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios