Asianet News MalayalamAsianet News Malayalam

നാഗ്പൂര്‍ ടെസ്റ്റ്: സ്പിന്‍ പിച്ചില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിര്‍ണായക ടോസ്; സൂര്യകുമാറിന് അരങ്ങേറ്റം

ഇന്ത്യ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി.

India vs Australia asutralia won the toss against India in Nagpur Test gkc
Author
First Published Feb 9, 2023, 9:10 AM IST

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാഗ്പൂരില്‍ മുമ്പ് നടന്ന ആറ് ടെസ്റ്റിലും ടോസ് നേടിയ ടീം ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു. അതുകൊണ്ടുതന്നെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

ഇന്ത്യ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍മാരായി ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് പേസര്‍മാര്‍.

സൂര്യകുമാര്‍ യാദവ് ടെസ്റ്റ് കളിക്കാന്‍ യോഗ്യന്‍, പിന്തുണച്ച് സച്ചിന്‍; നാഗ്‌പൂരില്‍ സ്‌കൈയുടെ അരങ്ങേറ്റം?

ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ആണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ഓസീസ് നിരയില്‍ നേഥന്‍ ലിയോണിനൊപ്പം സ്പിന്നര്‍ ടോഡ് മര്‍ഫിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. മധ്യനിരയില്‍ കാമറൂണ്‍ ഗ്രീനിന്‍റെ അഭാവത്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോംബും മാറ്റ് റെന്‍ഷോയും ഓസീസിന്‍റെ അന്തിമ ഇലവനിലെത്തി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Matt Renshaw, Peter Handscomb, Alex Carey(w), Pat Cummins(c), Nathan Lyon, Todd Murphy, Scott Boland.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Suryakumar Yadav, Srikar Bharat(w), Ravindra Jadeja, Ravichandran Ashwin, Axar Patel, Mohammed Shami, Mohammed Siraj.

Follow Us:
Download App:
  • android
  • ios