ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ഒരു ഒരേ ടീമില്‍ അരങ്ങേറുന്നുവെന്നുള്ളതാണത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സക്‌സസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്.
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ഇന്നൊരു അപൂര്‍വ സംഗമത്തിന് വേദിയായി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ഒരു ഒരേ ടീമില്‍ അരങ്ങേറുന്നുവെന്നുള്ളതാണത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സക്‌സസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. മത്സരത്തിന് മുമ്പ് സക്‌സസ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ടിരുന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വരാത്ത സാഹചര്യത്തില്‍ ഇരുവരും ഒരുമിച്ച് കളിക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ''ഇരുവര്‍ക്കും ഇന്ന് അരങ്ങേറ്റ ദിവസം.'' എന്നായിരുന്നു സക്‌സസിന്റെ കുറിപ്പ്. ക്രിക്കറ്റ് ലോകം ചിത്രവും ട്വീറ്റും ഏറ്റെടുത്തു.
പൂജാര അഞ്ചാം തവണയാണ് കൗണ്ടി കളിക്കാനെത്തുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, യോര്‍ക്ക്‌ഷെയര്‍ (രണ്ട് തവണ), നോട്ടിംഗ്ഹാംഷെയര്‍ എന്നിവര്‍ക്ക് വേണ്ടി പൂജാര കളിച്ചിരുന്നു. റിസ്‌വാന്‍ ആദ്യമായിട്ടാണ് കൗണ്ടിയിലെത്തുന്നത്. സക്‌സസ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ആരാധകര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് കാണാം.
