കേരളത്തിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്‌‌ഹറുദ്ദീന്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്‌ടമായത്

ദില്ലി: സയീദ് മുഷ്‌താഖ് അലി ട്രോഫിയില്‍(Syed Mushtaq Ali Trophy 2021-22) ഗ്രൂപ്പിലെ നാലാം മത്സരത്തിൽ അസമിനെ(Assam) എട്ട് വിക്കറ്റിന് തോല്‍പിച്ച് കേരളത്തിന്(Kerala) രണ്ടാം ജയം. അസം മുന്നോട്ടുവെച്ച 122 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കേരളം നേടി. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ബേസില്‍ തമ്പിയും(Basil Thampi) രണ്ട് വിക്കറ്റുമായി ജലജ് സക്‌സേനയും(Jalaj Saxena) ബാറ്റിംഗില്‍ അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും(Rohan S Kunnummal) 56* തിളങ്ങി.

ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പിൽ മധ്യപ്രദേശിനെതിരായ മത്സരം കേരളത്തിന് ബാക്കിയുണ്ട്. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അസമിനെ മൂന്ന് വിക്കറ്റുമായി ബേസില്‍ തമ്പിയും രണ്ട് പേരെ മടക്കി ജലക് സക്‌സേനയും ഓരോ വിക്കറ്റുമായി ഷറഫുദ്ദീന്‍ എന്‍ എമ്മും സച്ചിന്‍ ബേബിയും മിഥുന്‍ എസുമാണ് കുറഞ്ഞ സ്‌‌കോറില്‍ ഒതുക്കിയത്. ഇരുപത്തിനാല് പന്തില്‍ 24 റണ്‍സെടുത്ത നായകന്‍ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. പല്ലവ് കുമാര്‍ ദാസ്(16), ദെനീഷ് ദാസ്(4), അഭിഷേക് താക്കൂരി(9), റിഷവ് ദാസ്(15), സാഹില്‍ ജൈന്‍(21), രാജകുദ്ദീന്‍ അഹമ്മദ്(7), അംലന്‍ജ്യോതി ദാസ്(0), റോഷന്‍ അലം(14*), മുക്‌താര്‍ ഹുസൈന്‍(10*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ച കേരളത്തിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്‌‌ഹറുദ്ദീന്‍(24), നായകന്‍ സഞ്ജു സാംസണ്‍(14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്‌ടമായത്. റിയാന്‍ പരാഗും രാജകുദ്ദീന്‍ അഹമ്മദും വിക്കറ്റ് നേടി. 12 പന്തുകള്‍ ബാക്കിനില്‍ക്കേ കേരള ജയിക്കുമ്പോള്‍ രോഹന്‍ എസും 56*, സച്ചിന്‍ ബേബിയും 21* പുറത്താകാതെ നിന്നു. 

T20 World Cup | ടീം ഇന്ത്യക്ക് ഇന്ന് അവസാന മത്സരം; ക്യാപ്റ്റന്‍ കുപ്പായത്തില്‍ കോലിയുടെ അവസാന ടി20