ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഇരുടീമുകളും ഏഴ് മത്സരം വീതം ജയിച്ചാണ് ഫൈനലിലെത്തിയത്. 

അഹമ്മദാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റില്‍ ആര് ചാമ്പ്യന്മാരാകുമെന്ന് ഇന്നറിയാം. ഫൈനലില്‍ ബറോഡയും തമിഴ്നാടും ഏറ്റുമുട്ടും. തമിഴ്നാടിനെ ദിനേശ് കാര്‍ത്തിക്കും ബറോഡയെ കേദാര്‍ ദേവ്ധറും ആണ് നയിക്കുന്നത്. 

ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ; വമ്പന്‍മാര്‍ അങ്കത്തിന്

ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഇരുടീമുകളും ഏഴ് മത്സരം വീതം ജയിച്ചാണ് ഫൈനലിലെത്തിയത്. ക്യാപ്റ്റന്‍ ക്രുനാൽ പാണ്ഡ്യയും, വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയും വ്യത്യസ്ത കാരണങ്ങളാല്‍ പിന്മാറിയതിന് ശേഷം അപ്രതീക്ഷിത മുന്നേറ്റമാണ് ബറോഡ നടത്തിയത്. 2007ലാണ് തമിഴ്നാട് അവസാനം മുഷ്താഖ് അലി ട്രോഫിയിൽ കിരീടം നേടിയത്. 

കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

മികച്ച ഫോമിലുള്ള സ്‌പിന്നര്‍ സായികിഷോര്‍ ആണ് തമിഴ്നാടിന്‍റെ തുറുപ്പുചീട്ട്. അഹമ്മദാബാദിൽ രാത്രി ഏഴിന് ഫൈനല്‍ തുടങ്ങും. കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടെ 38 ടീമുകള്‍ക്ക് ബയോ-ബബിള്‍ സംവിധാനമൊരുക്കിയാണ് ബിസിസിഐ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. 

മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു; റയലിന് ലെവാന്‍റെയുടെ ഷോക്ക്