Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; സൂപ്പര്‍ താരങ്ങളില്ലാതെ ടീം ഇന്ത്യ

നവദീപ് സെയ്നി, ദീപക് ചഹാർ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ പേസർമാർ. കുൽദീപ് യാദവ്, യുസ്‍വേന്ദ്രചാഹൽ എന്നിവരെ പരിഗണിച്ചില്ല.

t20 series team; India exclude MS Dhoni, Bumrah
Author
New Delhi, First Published Aug 30, 2019, 1:35 AM IST

ദില്ലി: മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വർ കുമാറിന് പകരം ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം
അനുവദിച്ചു. വിൻഡീസിനെതിരെ കളിച്ച ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. നവദീപ് സെയ്നി, ദീപക് ചഹാർ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ പേസർമാർ. കുൽദീപ് യാദവ്, യുസ്‍വേന്ദ്രചാഹൽ എന്നിവരെ പരിഗണിച്ചില്ല. വിരാട് കോലി നായകനായി തുടരും.സെപ്റ്റംബർ 15ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. 

Follow Us:
Download App:
  • android
  • ios