Asianet News MalayalamAsianet News Malayalam

T20 World Cup | ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനല്‍ തീപാറും; ജേതാക്കളെ പ്രവചിച്ച് ഷെയ്‌ന്‍ വോണ്‍

ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നതായി മുന്‍താരം

T20 World Cup 2021 Final Shane Warne Predicts New Zealand vs Australia winner
Author
Dubai - United Arab Emirates, First Published Nov 13, 2021, 2:09 PM IST

ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) കലാശപ്പോരിന്(New Zealand vs Australia Final) ഒരു ദിവസം മാത്രം അവശേഷിക്കേ ജേതാക്കളെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ സ്‌‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍(Shane Warne). സ്വന്തം രാജ്യമായ ഓസ്‌ട്രേലിയയേയാണ് ജേതാക്കളായി വോണ്‍ പ്രവചിക്കുന്നത്. അതേസമയം ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നതായി മുന്‍താരം വ്യക്തമാക്കി. 

'വാശിയേറിയ ടൂര്‍ണമെന്‍റാണ് ഇതുവരെ കണ്ടത്. രണ്ട് സെമിഫൈനലുകള്‍ എത്ര മികച്ചതായിരുന്നു. ഫൈനലില്‍ കടന്നതിന് ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും അഭിനന്ദനങ്ങള്‍. സെമിയില്‍ പാകിസ്ഥാനെതിരെ ത്രില്ലര്‍ ജയം സ്വന്തമാക്കിയ ഓസീസ് ആദ്യ ടി20 കിരീടം നേടുമെന്നാണ് തോന്നുന്നത്' എന്നും വോണ്‍ ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു. 

സ്‌മിത്തിനെ തഴഞ്ഞ് വോണ്‍ 

'ഓസ്‌ട്രേലിയന്‍ ടീം ബാറ്റിംഗ് ഓര്‍ഡറും ഫോമും കണ്ടെത്തിക്കഴിഞ്ഞു. അവര്‍ക്ക് ലോകകപ്പ് ഉയര്‍ത്താനാകും. സ്റ്റീവ് സ്‌മിത്ത് എന്‍റെ ആദ്യ ഇലവനിലുണ്ടാവില്ല. എന്നാല്‍ മുന്‍നിര വിക്കറ്റുകള്‍ നേരത്തെ കൊഴിഞ്ഞാല്‍ സ്‌മിത്ത് ഇറങ്ങണം. അല്ലെങ്കില്‍ ഷോണ്‍ മാര്‍ഷും മാര്‍ക്കസ് സ്റ്റോയിനിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്‌മിത്തിന് മുകളില്‍ നേരത്തെ ബാറ്റേന്തണ'മെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പ് ഫൈനലിന് ഞായറാഴ്‌ച ഇന്ത്യന്‍സമയം രാത്രി 7.30ന് ദുബായില്‍ കലാശക്കൊട്ടുയരും. അയല്‍ക്കാരായ ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. 2015 ഏകദിന ലോകകപ്പിന്‍റെ ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് ദുബായില്‍ കിവികള്‍ക്ക് കൈവന്നിരിക്കുന്നത്. 

ആദ്യ ടി20 കിരീടത്തിന് ടീമുകള്‍

അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടുമ്പോള്‍ ഐസിസി ടൂർണമെന്‍റുകളില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് കിവീസ് പാഡ് കെട്ടുന്നത്. സൂപ്പർ 12ൽ രണ്ടാമന്മാരായാണ് ഇരു ടീമും സെമിയിലെത്തിയത്. സെമിയില്‍ ഓസീസ് പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ കിവീസ് ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കിയയച്ചു. 

Commonwealth Games | വനിതാ ക്രിക്കറ്റ് അരങ്ങേറ്റം ഓസീസ്-ഇന്ത്യ പോരാട്ടത്തോടെ; പിന്നാലെ ഇന്ത്യ-പാക് അങ്കം

അച്ചടക്കമുള്ള ബൗളിംഗ് നിരയിൽ തന്നെയാണ് കിവീസിന്‍റെ പ്രതീക്ഷ. എന്നാല്‍ മത്സരം മാറ്റിമറിക്കാന്‍ പോന്ന വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാർണർ നയിക്കുന്ന ടോപ് ഓർഡറാണ് ഇതിന് ഓസ്ട്രേലിയയുടെ മറുപടി. പരിക്കേറ്റ ഡേവോൺ കോൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിലെത്തും. ഫൈനലിലും ടോസിന്‍റെ ഭാഗ്യം ടീമുകളുടെ വിധിയെഴുത്തില്‍ നിര്‍ണായകമാകും.

T20 World Cup | ഇന്ത്യന്‍ പരാജയത്തിന് ഉത്തരവാദികള്‍ ബിസിസിഐ; സെലക്ഷന്‍ കമ്മിറ്റിയില്‍ വന്‍ വീഴ്‌ച

Follow Us:
Download App:
  • android
  • ios