Asianet News MalayalamAsianet News Malayalam

ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തില്‍, അതുകൊണ്ടാണ് ധോണിയെ മെന്‍ററാക്കിയതെന്ന് മുന്‍ പാക് താരം

ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള കളിക്കാരൊന്നും ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച 10 പ്രകടനങ്ങളെടുത്താല്‍ അതില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ കളിക്കാരൊന്നുമില്ല. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല.

T20 World Cup 2021: India under pressure, that's why they brought in MS Dhoni as mentor says Tanvir Ahmed
Author
Dubai - United Arab Emirates, First Published Oct 19, 2021, 6:23 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ(Team India) കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇറങ്ങുന്നതെന്നും അതുകൊണ്ടാണ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ(MS Dhoni) നിയമിച്ചതെന്നും മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ്(Tanvir Ahmed). കടലാസില്‍ ഇന്ത്യ കരുത്തരാണെങ്കിലും ലോകകപ്പ് ടീമിലുള്ള ഇന്ത്യയുടെ പല കളിക്കാരും മികച്ച ഫോമിലലല്ലെന്നും ക്യാപ്റ്റന്‍ വിരാട് തോലി തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും എബിപി ന്യൂസിനോട് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

T20 World Cup 2021: India under pressure, that's why they brought in MS Dhoni as mentor says Tanvir Ahmed

കടലാസില്‍ ഇന്ത്യ കരുത്തുറ്റ ടീമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്ത സാഹചര്യത്തില്‍ വിരാട് കോലി ടി20 നായകസ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മികച്ച പ്രകടനം നടത്താനുള്ള കനത്ത സമ്മര്‍ദ്ദം അദ്ദേഹത്തിലുണ്ട്. അതുമാത്രമല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള കളിക്കാരൊന്നും ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച 10 പ്രകടനങ്ങളെടുത്താല്‍ അതില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ കളിക്കാരൊന്നുമില്ല. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല.

ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കി സെവാഗ്

അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ് ലോകകപ്പിന് ഇറങ്ങുന്നത്. അതുകൊണ്ടാണ് അവര്‍ ധോണിയെ മെന്‍ററായി കൊണ്ടുവന്നത്. 24ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ ദുബായില്‍ കളിച്ചതിന്‍റെ അനുഭവസമ്പത്ത് പാക്കിസ്ഥാന് മുന്‍തൂക്കം നല്‍കും. ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് പാക്കിസ്ഥാന് നല്ലപോലെ അറിയാം. കടലാസില്‍ ഇന്ത്യ കരുത്തരാണെന്ന് സമ്മതിക്കുന്നു. പക്ഷെ ടി20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ല. ഒരു കളിക്കാരനുവേണമെങ്കിലും ക്രീസിലിറങ്ങി കളി ജയിപ്പിക്കാനാവുമെന്നും തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ടി20 ലോകകപ്പില്‍ ഇതിന് മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലിലെ ത്രസിപ്പിക്കുന്ന ജയവും ഇതിലുള്‍പ്പെടും.

Follow Us:
Download App:
  • android
  • ios