കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഇരിപ്പിടങ്ങളില്ലാത്ത പുല്‍ത്തകിടിയില്‍ വേലി കെട്ടി തിരിച്ച ചെറി ഫാമിലിപോഡുകളില്‍ ഇരുന്ന് കാണികള്‍ മത്സരം കണ്ടത്.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ സിക്സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ(Adu Dhabi Sheikh Zayed Stadium) ഗ്യാലറിയിലെ കാഴ്ച കണ്ട ആരാധകര്‍ ആദ്യമൊന്നമ്പരന്നു. വേലി കെട്ടി തിരിച്ചതുപൊലെയുള്ള കൂടുകളില്‍ ഇരുന്ന് ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം കാണുന്ന കാണികള്‍. എന്നാല്‍ പിന്നീട് ഇതിന് ഐസിസി തന്നെ വിശദീകരണം നല്‍കിയപ്പോഴാണ് സംഗതി എന്താണെന്ന് പലര്‍ക്കും മനസിലായത്.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഇരിപ്പിടങ്ങളില്ലാത്ത പുല്‍ത്തകിടിയില്‍ വേലി കെട്ടി തിരിച്ച ചെറിയ ഫാമിലിപോഡുകളില്‍(Familypod) ഇരുന്ന് കാണികള്‍ മത്സരം കണ്ടത്. ടി20 ലോകകപ്പ് കാണാന്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ടൂര്‍ണമെന്‍റിലെ തന്നെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റ തീര്‍ന്നിരുന്നു.

View post on Instagram

ഞായറാഴ് ദുബായ് ഇന്‍റര്‍നാഷണര്‍ സ്റ്റേഡ‍ിയത്തിലാണ് ഫൈനലിന് മുമ്പത്തെ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ലോകകപ്പുകളില്‍ ഇതിന് മുമ്പ് പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ടി20 ലോകകപ്പില്‍ ഇതിന് മുമ്പ് അഞ്ചു തവണ ഏറ്റു മുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2007ലെ ലോകകപ്പ് ഫൈനല്‍ വിജയവും ഇതിലുള്‍പ്പെടുന്നു.

Also Read:ടി20 ലോകകപ്പ്: അക്കീല്‍ ഹൊസൈന്‍റെ കൈകളില്‍ വിരിഞ്ഞത് എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ച്? വീഡിയോ

ഇന്ന് ആരംഭിച്ച സൂപ്പര്‍ സിക്സ് പോരാട്ടങ്ങളില്‍ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചു.