ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ എത്രയും വേഗം വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയുന്നുവോ അത്രയും നല്ലത്. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയെപ്പോലെ പാക്കിസ്ഥാനോട് അവര്‍ തോറ്റെങ്കിലും അവര്‍ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യ കാണാതിരുന്നുകൂടാ.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ(India) ഞായറാഴ്ച ന്യൂസിലന്‍ഡിനെ(New Zealand) നേരിടുകയാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട്(Pakistan) തോല്‍വി വഴങ്ങിയതിനാല്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഈ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ക്ക് പിന്നീട് മറ്റ് മത്സരങ്ങളുടെ ഫലത്തിന് കാതോര്‍ത്ത് അത്ഭുതങ്ങള്‍ക്ക് കാത്തിരിക്കാനെ കഴിയു. കാരണം, ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ നമീബിയയും, അഫ്ഗാനിസ്ഥാനും സ്കോട്‌ലന്‍ഡും ആണെന്നതുതന്നെ. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തകര്‍ത്ത പാക്കിസ്ഥാനാകട്ടെ സെമി ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു.

Also Read:ടി20 ലോകകപ്പ്: ന്യൂസിലൻഡിന്‍റെ തോല്‍വി ആശ്വാസമായത് ടീം ഇന്ത്യക്ക്; കിവീസിനെതിരായ പോര് 'ക്വാർട്ടർ ഫൈനൽ'

ഈ സാഹചര്യത്തില്‍ ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഇന്ത്യക്കാര്‍ അവരുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ അധികം ടീമുകള്‍ക്കൊന്നും നമുക്ക മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് ലോകകപ്പിന്‍റെ തന്നെ ആവശ്യമാണ്.

Also Read:ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപിറ്റലിന് വാതുവെപ്പ് ബന്ധമെന്ന് ആരോപണം, പരാതിയുമായി അദാനി ഗ്രൂപ്പ്

ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ എത്രയും വേഗം വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയുന്നുവോ അത്രയും നല്ലത്. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയെപ്പോലെ പാക്കിസ്ഥാനോട് അവര്‍ തോറ്റെങ്കിലും അവര്‍ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യ കാണാതിരുന്നുകൂടാ. അവസാനം വരെ പൊരുതാനുള്ള അവരുടെ കഴിവാണ് അവരെ അപകടകാരികളാക്കുന്നത്. അക്കാര്യം ഇന്ത്യ കണക്കിലെടുത്തേ മതിയാകു.

View post on Instagram

ഒരു കാര്യം ഉറപ്പാണ് എല്ലാ മത്സരങ്ങളും ജയിക്കാനുറച്ചാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അവര്‍ക്ക് ജയിക്കാനായില്ല. സ്കോര്‍ ബോര്‍ഡില്‍ വേണ്ടത്ര റണ്‍സെത്തിക്കാന്‍ കഴിയാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. പക്ഷെ ഫീല്‍ഡിംഗലും ബൗളിംഗിലും അവര്‍ പുറത്തെടുത്ത മികവ് അസാമാന്യമായിരുന്നു. അതിനര്‍ത്ഥം അവസാനം വരെ പ്രതീക്ഷ കൈവിടാതെ അവര്‍ പോരാടുമെന്നാണ്. അത് ഇന്ത്യ കരുതിയിരുന്നേ മതിയാവു- സഹീര്‍ ഖാന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പത്തു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിനാണ് തോറ്റത്.