അതേസമയം പാക്കിസ്ഥാന്‍റെ തോല്‍വി അട്ടിമറിയായി കാണാനാവില്ലെന്ന് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തു. ഈ തോല്‍വിയില്‍ അത്ഭുമതമൊന്നുമില്ലെന്നും ആദ്യ പന്തുമുതല്‍ ജയിക്കാനായി കളിച്ച സിംബാബ്‌വെ ബാറ്റിംഗ് പിച്ചില്‍ എങ്ങനെ ചെറിയ സ്കോര്‍ പ്രതിരോധിക്കണമെന്ന് കാണിച്ചുകൊടുത്തുവെന്നും പറഞ്ഞ അഫ്രീദി സിംബാബ്‌വെ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സിംബാബ്‌വെയോട് പാക്കിസ്ഥാന്‍ ഒരു റണ്ണിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയില്‍ നില്‍ക്കുന്നതിന്‍റെ ഞെട്ടലിലാണ് മുന്‍ പാക് താരങ്ങള്‍. പലര്‍ക്കും പാക്കിസ്ഥാന്‍ ടീമിനെ വിമര്‍ശിക്കാന്‍ പോലും വാക്കുകള്‍ കിട്ടുന്നില്ല.

പാക്കിസ്ഥാന്‍റെ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ഹൃദയം തകര്‍ന്നുവെന്നായിരുന്നു മുന്ർ പാക് താരം വഹാബ് റിയാസ് ട്വീറ്റ് ചെയ്തത്.

Scroll to load tweet…

അതേസമയം പാക്കിസ്ഥാന്‍റെ തോല്‍വി അട്ടിമറിയായി കാണാനാവില്ലെന്ന് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തു. ഈ തോല്‍വിയില്‍ അത്ഭുമതമൊന്നുമില്ലെന്നും ആദ്യ പന്തുമുതല്‍ ജയിക്കാനായി കളിച്ച സിംബാബ്‌വെ ബാറ്റിംഗ് പിച്ചില്‍ എങ്ങനെ ചെറിയ സ്കോര്‍ പ്രതിരോധിക്കണമെന്ന് കാണിച്ചുകൊടുത്തുവെന്നും പറഞ്ഞ അഫ്രീദി സിംബാബ്‌വെ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. കളിയോടുള്ള നിങ്ങളുടെ അഭിനിവേശവും കഠിനാധ്വാനവുമാണ് വിജയത്തിന് കാരണമെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ ടീമിനെ പരോക്ഷമായി കുത്താനും അഫ്രീദി മറന്നില്ല.

Scroll to load tweet…

വാക്കുകളില്ലെന്നായിരുന്നു മുന്‍ പാക് താരം മുഹമ്മദ് ഹഫീസിന്‍റെ പ്രതികരണം. ഹൃദയം തകര്‍ക്കുന്ന തോല്‍, പക്ഷെ നമ്മള്‍ വിട്ടുകൊടുക്കില്ല, തല ഉയ‍ത്തു നിങ്ങള്‍ എന്നായിരുന്നു മുന്‍ താരം അഹമ്മദ് ഷെഹ്സാദ് ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…
Scroll to load tweet…

പാക്കിസ്ഥാന്‍ ടീമിനെക്കുറിച്ച് നിരാശയുണ്ടെന്നും സിംബാബ്‌വെ ടീം ഈ വിജയാഘോഷം അര്‍ഹിക്കുന്നുവെന്നുമായിരുന്നു മുന്‍ താരം കമ്രാന്‍ അക്‌മലിന്‍റെ പ്രതികരണം. 130 റണ്‍സ് സിംബാബ്‌വെ പ്രതിരോധിച്ച രീതി അത്ഭുതപ്പെടുത്തിയെന്നും അക്മല്‍ പറഞ്ഞു.

Scroll to load tweet…

എന്തൊരു ഞ‌െട്ടിപ്പിക്കലാണിതെന്നായിരുന്നു മുന്‍ നായകന്‍ വസീം അക്രമിന്‍റെ പ്രതികരണം. ഏറ്റവും മാന്യമായി പറഞ്ഞാല്‍ നാണക്കേടാണ് എന്നായിരുന്നു ഷൊയൈബ് അക്തര്‍ പ്രതികരിച്ചത്.

Scroll to load tweet…
Scroll to load tweet…

മുന്‍ താരം മുഹമ്മദ് ആമിര്‍ ഒരുപടി കൂടി കടന്ന് ടീം സെലക്ഷനെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയെയും രൂക്ഷമായി വിമര്‍ശിച്ചു.

Scroll to load tweet…