Asianet News MalayalamAsianet News Malayalam

നിരാശപ്പെടുത്തി ബാബറും റിസ്‌വാനും, ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

നാലോവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു പാക്കിസ്ഥാന്‍. തകര്‍ത്തടിച്ച ഹാരിസിനെ(11 പന്തില്‍ 27) അഞ്ചാം ഓവറില്‍ ആന്‍റിച്ച് നോര്‍ക്യ മടക്കിയതോടെ പാക്കിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി.

T20 World Cup 2022: Babar and Rizwan disappoints agaon, Pakistan 4 wickets vs South Africa
Author
First Published Nov 3, 2022, 2:19 PM IST

സിഡ്നി: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 14 പന്തില്‍ 19 റണ്‍സുമായി ഇഫ്തീഖര്‍ അഹമ്മദും 10 പന്തില്‍ ഏഴ് റണ്‍സെടുത്ത മുഹമ്മദ് നവാസും  ക്രീസില്‍. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ് എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ രണ്ട് വിക്കറ്റെടുത്തപ്പോള്‍ എങ്കിഡിയും പാര്‍ണലും ഓരോ വിക്കറ്റെടുത്തു.

തലതകര്‍ന്ന് പാക്കിസ്ഥാന്‍

ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ പാക്കിസ്ഥാനെ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(4) വെയ്ന്‍ പാര്‍ണല്‍ ബൗള്‍ഡാക്കി. വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് കാഗിസോ റബാഡക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സും ഫോറും നേടി പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി. പാര്‍ണല്‍ എറിഞ്ഞ മൂന്നാം ഓവറിലും ഹാരിസ് ബൗണ്ടറി നേടി. എന്നാല്‍ താളം കണ്ടെത്താന്‍ പാടുപെട്ട ക്യാപ്റ്റന്‍ ബാബര്‍ അസം റണ്ണടിക്കാന്‍ പാടുപെട്ടത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.

നാലോവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു പാക്കിസ്ഥാന്‍. തകര്‍ത്തടിച്ച ഹാരിസിനെ(11 പന്തില്‍ 27) അഞ്ചാം ഓവറില്‍ ആന്‍റിച്ച് നോര്‍ക്യ മടക്കിയതോടെ പാക്കിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(15 പന്തില്‍ 6) ലുങ്കി എങ്കിഡിയുടെ പന്തില്‍ റബാഡ ഓടി പിടിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഷാന്‍ മസൂദിനെ(2) നോര്‍ക്യ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ കൈകകളില്‍ എത്തിച്ചതോടെ പാക്കിസ്ഥാന്‍ 43-4ലേക്ക് കൂപ്പുകുത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി, സൂപ്പര്‍താരം പുറത്ത്

നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റവുമായാണ് പാക്കിസ്ഥാന്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. പരിക്കേറ്റ് പുറത്തായ ഫഖര്‍ സമന് പകരം മുഹമ്മദ് ഹാരിസ് ടീമിലെത്തി.

Follow Us:
Download App:
  • android
  • ios