Asianet News MalayalamAsianet News Malayalam

ട്വന്‍റി 20 ലോകകപ്പ്: രോഹിത്തിനെ നഷ്‌ടം; സിംബാബ്‌വെക്കെതിരെ മോശമല്ലാത്ത തുടക്കവുമായി ഇന്ത്യ

എതിരാളികള്‍ സിംബാബ്‌വെയാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു

T20 World Cup 2022 IND vs ZIM India lose Rohit Sharma wicket against Zimbabwe
Author
First Published Nov 6, 2022, 2:00 PM IST

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ അവസാന സൂപ്പര്‍-12 പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ മികച്ച തുടക്കത്തിനിടെയും ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 46-1 എന്ന സ്കോറിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ 16 പന്തില്‍ 19* ഉം, വിരാട് 6 പന്തില്‍ 10* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 13 പന്തില്‍ 15 റണ്‍സെടുത്ത രോഹിത്തിനെ മസറബാനി, മസാക്കഡ്‌സയുടെ കൈകളിലെത്തിക്കുകയായിരുന്നു. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

എതിരാളികള്‍ സിംബാബ്‌വെയാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമെന്ന് രോഹിത് ടോസ് വേളയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്‌ക്വാഡില്‍ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം കളിക്കാത്ത താരമായതിനാല്‍ റിഷഭിന് അവസരം നല്‍കുന്നു എന്നും രോഹിത് വ്യക്തമാക്കി. സെമിയിലെ നാല് ടീമുകളും ഇതിനകം ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും രണ്ടില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമിയിലെത്തിയ ടീമുകള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോര് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

വരുമോ സ്വപ്‌ന ഫൈനല്‍?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമോ എന്നാണ് ഏവരുടേയും ആകാംക്ഷ. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ആരാധകർക്കുള്ള ​ഗംഭീര വിരുന്നാകുമെന്നതിൽ സംശയമില്ല. ഒരേ​ഗ്രൂപ്പിൽ നിന്നാണ് ഇരുടീമുകളും സെമി ഫൈനലിൽ എത്തിയത്. നിലവിൽ ഇന്ത്യയാണ് ​ഗ്രൂപ്പിൽ മുന്നിൽ. ഇന്ന് സിംബാബ്‌വെയെ തോൽപ്പിച്ചാൽ ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി സെമിയിൽ ഇം​ഗ്ലണ്ടിനെ നേരിടാം. സിംബാബ്‌വെയോട് ഇന്ത്യ തോറ്റാൽ പാകിസ്ഥാനാകും ​ഗ്രൂപ്പ് ജേതാക്കൾ. 

ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം?, എല്ലാം ഒത്തുവന്നാൽ ആരാധകർക്ക് ആവേശപ്പൂരം

Follow Us:
Download App:
  • android
  • ios