Asianet News MalayalamAsianet News Malayalam

ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം; അഡ്‌ലെയ്ഡില്‍ നിന്ന് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ.

T20 World Cup 2022: India vs Bangladesh Latest weather report from Adelaide Oval
Author
First Published Nov 2, 2022, 11:23 AM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്കയായിരുന്നത് കാലവസ്ഥാ പ്രവചനമായിരുന്നു. ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന് മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ അഡ്‌ലെയ്ഡില്‍ മഴ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ്. തണുത്ത കാലവസ്ഥയാണെങ്കിലും മത്സര സമയത്ത് മഴ ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ആകാശം മേഘാവൃതമാണെങ്കിലും രാവിലെ മുതല്‍ മഴ ഒഴിഞ്ഞു നില്‍ക്കുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്.

ഇന്ത്യക്ക് നിര്‍ണായകം

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ.

ടി20 ലോകകപ്പ്: ബംഗ്ലാ കടുവകള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ വമ്പന്‍ റെക്കോര്‍ഡിനരികെ കോലിയും സൂര്യയും

രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യ സെമി ഉറപ്പിക്കും. അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായിട്ടായിരിക്കും ഇന്ത്യ സെമി കളിക്കേണ്ടിവരിക.

നിലവിലെ സാധ്യതകള്‍വെച്ച് ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ് ഒന്നാം സഥാനത്ത് വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. അങ്ങനെയെങ്കില്‍ 2019ലെ ഏകദിന ലോകകപ്പിന്‍റെ തനിയാവര്‍ത്തനമായിരിക്കും ടി20 ലോകകപ്പിലെ സെമിയും.

ഇന്ത്യയെ കാത്തിരിക്കുന്നത് ബാറ്റിംഗ് പറുദീസ

അഡ്‌ലെയ്ഡിലേത് ഡ്രോപ് ഇന്‍ പിച്ചാണ്. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യസാധ്യത നല്‍കുന്നുണ്ടെങ്കിലും സിഡ്നിയലേതു പോല ഓസ്ട്രേലിയയിലെ ഏറ്റവം ബാറ്റിംഗ് സൗഹൃദ വിക്കറ്റുകളിലൊന്നാണ് അഡ്‌ലെയ്ഡിലേത്. എങ്കിലും കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് മികച്ച പേസും ബൗണ്‍സും ലഭിക്കും. പെര്‍ത്തിലെ ബാറ്റിംഗ് ദുരന്തം മറികടക്കാന്‍ ഇന്ത്യക്ക് ഇന്ന് അവസരമുണ്ട്. അതേസമയം, ഓസ്ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ടായതും അഡ്‌ലെയ്ഡില്‍ തന്നെയാണ്.

Follow Us:
Download App:
  • android
  • ios