Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് സെമിയില്‍; ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നാളെ അറിയാം

ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡിന് +2.113 നെറ്റ് റണ്‍റേറ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനാകട്ടെ +0.547 നെറ്റ് റണ്‍ റേറ്റുണ്ട്. ഓസ്ട്രേലിയക്ക് ആകട്ടെ -0.304 ആണ് നെറ്റ് റണ്‍റേറ്റ്. ഇന്നത്തെ മത്സരത്തില്‍ വലിയ വിജയ മാര്‍ജിനില്‍ ജയിച്ചാലെ ഓസീസിന് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവു. ഗ്രൂപ്പ് ഒന്നില്‍ നാളെ നടക്കുന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരം ഇതോടെ നിര്‍ണായകമായി.

T20 World Cup 2022: New Zealand qualified for Semi Final
Author
First Published Nov 4, 2022, 3:51 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ്. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ഏഴ് പോയന്‍റ് സ്വന്തമാക്കിയെങ്കിലും ന്യൂസിലന്‍ഡിന്‍റെ സെമി സ്ഥാനം ഉറപ്പായിരുന്നില്ല. എന്നാല്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 185 റണ്‍സിന് ജയിച്ചാല്‍ മാത്രമെ ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാവുമായിരുന്നുള്ളു. ടോസ് നേടിയ അഫ്ഘാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 168 റണ്‍സില്‍ ഒതുക്കുകയും ചെയ്തതോടെയാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്.

ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡിന് +2.113 നെറ്റ് റണ്‍റേറ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനാകട്ടെ +0.547 നെറ്റ് റണ്‍ റേറ്റുണ്ട്. ഓസ്ട്രേലിയക്ക് ആകട്ടെ -0.304 ആണ് നെറ്റ് റണ്‍റേറ്റ്. ഇന്നത്തെ മത്സരത്തില്‍ വലിയ വിജയ മാര്‍ജിനില്‍ ജയിച്ചാലെ ഓസീസിന് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവു. ഗ്രൂപ്പ് ഒന്നില്‍ നാളെ നടക്കുന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരം ഇതോടെ നിര്‍ണായകമായി.

ഇന്ത്യ-സിംബാബ്‌‌വെ പോരാട്ടം; മെല്‍ബണ്‍ പിച്ചില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം, ട്വിസ്റ്റുണ്ടാകുമോ?

നാലു കളികളില്‍ നാലു പോയന്‍റുള്ള ശ്രീലങ്കക്കും നാളെ വെറും ജയം കൊണ്ട് സെമിയിലെത്താനാവില്ല. ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ ലങ്കക്ക് സെമി സാധ്യതയുള്ളു. അതേസമയം, നാളെ ശ്രീലങ്കക്കെതിരെ ജയിച്ചാല്‍ ഇംഗ്ലണ്ടിന്‍റെ സെമി സാധ്യത തെളിയും. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ എത്ര റണ്‍സിന് തോല്‍പ്പിക്കുന്നു എന്നത് അതില്‍ പ്രധാനമാകും.

ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ടീമാണ് ന്യൂസിലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയ അവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റു. ഐസിസിയുടെ വിവാദമായ ബൗണ്ടറി നിയമമാണ് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. അതിന് പിന്നാലെ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി കീരീടം നേടിയ കിവീസ് പട കഴിഞ്ഞ വര്‍ഷം യഎയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു.

മഴ കളിക്കുമോ ഇന്ത്യ-സിംബാബ്‌വെ പോരാട്ടത്തില്‍; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

Follow Us:
Download App:
  • android
  • ios