Asianet News MalayalamAsianet News Malayalam

സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് കളിപ്പിക്കണമെന്ന് രവി ശാസ്ത്രി; തകര്‍പ്പന്‍ പ്രതികരണവുമായി സ്കൈ- വീഡിയോ

സൂര്യകുമാര്‍ യാദവിനെ ടെസ്റ്റില്‍ കാണാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തോടെ ഐസിസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ശ്രദ്ധേയമാകുന്നത്

T20 World Cup 2022 Watch Suryakumar Yadav reaction to Ravi Shastri calls SKY can play Test cricket
Author
First Published Nov 4, 2022, 7:26 PM IST

സിഡ്‌നി: 2022 സൂര്യകുമാര്‍ യാദവിന്‍റെ കരിയറിലെ മറക്കാനാവാത്ത വര്‍ഷമാണ്. 2021ല്‍ മാത്രം രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ട്വന്‍റി 20 ലോകകപ്പിലടക്കം തകര്‍പ്പന്‍ മാച്ച് വിന്നിംഗ്‌ ബാറ്റിംഗുമായി നമ്പര്‍ വണ്‍ ടി20 ബാറ്ററായിരിക്കുന്നത്. സൂര്യക്ക് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാനാകും എന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രിയുടെ അഭിപ്രായം. 

സൂര്യകുമാര്‍ യാദവിനെ ടെസ്റ്റില്‍ കാണാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തോടെ ഐസിസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. 'സൂര്യകുമാര്‍ യാദവ് ത്രീ-ഫോര്‍മാറ്റ് താരമാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സ്കൈയുടെ പേര് അവരാരും പറയില്ലെന്ന് അറിയാം. ഞാന്‍ ഒരു കാര്യം പറയാം. ഈ താരത്തിന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകും. കുറച്ച് പേരെ ഇതിലൂടെ അത്ഭുതപ്പെടുത്താന്‍ സൂര്യകുമാറിനാകും. സൂര്യയെ അഞ്ചാം നമ്പറില്‍ അയക്കുക' എന്നുമായിരുന്നു ലോകകപ്പ് കമന്‍ററിക്കിടെ രവി ശാസ്ത്രിയുടെ വാക്കുകള്‍. ഇതിനോട് സൂര്യ ഉടനടി പ്രതികരണം അറിയിക്കുകയും ചെയ്‌തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കൂ എന്ന കാര്യം സൂര്യയെ ശാസ്‌ത്രി അറിയിക്കുന്നതായിരുന്നു അത്. 'എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം എന്നെ വിളിപ്പിച്ചു. പോവുക, ആസ്വദിക്കുക എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. അരങ്ങേറ്റം അറിയിച്ച കാര്യം ഞാനിപ്പോഴും ഓര്‍ക്കുന്നു. അതേറെ ഇഷ്ടപ്പെടുന്നു' എന്നും സൂര്യകുമാര്‍ തന്‍റെ അരങ്ങേറ്റം ഓര്‍ത്തുകൊണ്ട് രവി ശാസ്ത്രിയുട് പറഞ്ഞു. ഐസിസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോയ്ക്ക് താഴെ സൂര്യകുമാറിന്‍റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കമന്‍റ് ചെയ്തിട്ടുണ്ട്. സൂര്യയെ വൈറ്റ് ജേഴ്‌സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മുംബൈ ടീമിന്‍റെ കമന്‍റ്.  

ടീം ഇന്ത്യക്കായി രാജ്യാന്തര ടി20കളിലും ഏകദിനങ്ങളിലും മാത്രമാണ് സൂര്യകുമാര്‍ യാദവ് ഇതുവരെ കളിച്ചിട്ടുള്ളത്. 13 ഏകദിനത്തില്‍ 34.0 ശരാശരിയിലും 98.84 സ്‌ട്രൈക്ക് റേറ്റിലും 340 റണ്‍സ് നേടി. 38 ടി20കളിലാവട്ടെ 40.3 ശരാശരിയിലും 177.27 സ്ട്രൈക്ക് റേറ്റിലും 1209 റണ്‍സ് സ്കൈ പേരിലാക്കി. എന്നാല്‍ ഇതുവരെ താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല. ഐപിഎല്ലില്‍ 123 മത്സരങ്ങളില്‍ 30.05 ആവറേജിലും 136.78 സ്ട്രൈക്ക് റേറ്റിലും 2644 റണ്‍സും ആരാധകരുടെ സ്കൈയ്ക്കുണ്ട്.  

ഒരോവറില്‍ അഞ്ച് പന്ത് മാത്രം! ലോകകപ്പിലെ ഓസീസ്-അഫ്‌ഗാന്‍ മത്സരത്തില്‍ അംപയറുടെ ആന മണ്ടത്തരം

Latest Videos
Follow Us:
Download App:
  • android
  • ios