ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് കാനഡ ഒരു കളി ജയിക്കുന്നത്. ഇന്ത്യക്കെതിരെ ആദ്യ മത്സരം തോറ്റ അയര്‍ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ സൂപ്പര്‍ 8ലെത്താമെന്ന പ്രതീക്ഷ മങ്ങി.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വീണ്ടും ബൗളര്‍മാരുടെ വിളയാട്ടം. ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ നവാഗതരായ കാനഡ അട്ടിമറി വീരന്‍മാരാ അയര്‍ലന്‍ഡിനെ 12 റണ്‍സിന് തോല്‍പ്പിച്ച് ആവേശജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെ നേടിയുള്ളൂവെങ്കിലും ബിഗ് ഹിറ്റര്‍മാരുള്ള അയര്‍ലന്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെ നേടാനായുള്ളു. സ്കോര്‍ കാനഡ 20 ഓവറില്‍ 137-7, അയര്‍ലന്‍ഡ് 20 ഓവറില്‍ 125-7.

ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് കാനഡ ഒരു കളി ജയിക്കുന്നത്. ഇന്ത്യക്കെതിരെ ആദ്യ മത്സരം തോറ്റ അയര്‍ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ സൂപ്പര്‍ 8ലെത്താമെന്ന പ്രതീക്ഷ മങ്ങി. ബാറ്റിംഗ് അനായാസമല്ലാത്ത ന്യൂയോർക്ക് പിച്ചിൽ ബാറ്റിംഗിനിറങ്ങിയ കാനഡ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 54 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ കാനഡയെ അഞ്ചാം വിക്കറ്റിൽ നിക്കോളാസ് കേർട്ടനും(49) ശ്രേയസ് മോവയും(37) 100 കടത്തി. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം മൂന്നക്കം കടന്നത്. മറുപടി ബാറ്റിംഗില്‍ മെല്ലെ തുടങ്ങിയ അയര്‍ലന്‍ഡിന് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നായകൻ പോൾ സ്റ്റെർലിംഗിനെ(9) നഷ്ടമായപ്പോഴെ അപകടം മണത്തു.

ടി20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി; ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ജയം 84 റണ്‍സിന്

പിന്നെ കണ്ടത് കൂട്ടത്തക‍ച്ച 33 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 6 ബാറ്റ‍ർമാർ ഡഗൗട്ടിൽ തിരിച്ചെത്തി. ജോര്‍ജ് ഡോക്‌റെല്‍(30) മാര്‍ക്ക് അഡയര്‍(34) സഖ്യം അയ‍ലൻഡിനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഡെത്ത് ഓവറിലെ കൃത്യതയിൽ കാനഡ ചരിത്രജയത്തിലെത്തി. ജെര്‍മി ഗോര്‍ഡണ്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നാലു റണ്‍സ് നേടാനെ അ?ര്‍ലന്‍ഡിനായുള്ളു. ടൂർണമെന്‍റിലെ ടീമുകളിൽ റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ള കാനഡയും ജയിച്ചതോടെ ഇന്ത്യ ഉള്‍പ്പെടുന്ന എ ഗ്രൂപ്പ് മരണഗ്രൂപ്പായി മാറുകയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക